Sunday, November 18, 2018 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.38 AM

ആടുകളെ അജ്‌ഞാത ജീവി കൊന്നു

uploads/news/2018/09/245161/2.jpg

ആലുവ: തുരുത്ത്‌ ദ്വീപില്‍ കെട്ടിയിട്ടിരുന്ന ആടുകളെ അജ്‌ഞാത ജീവി കടിച്ചു കൊന്നു. ദി ഐയില്‍ ഏരിയ 707 എന്ന റിസോട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളാണ്‌ അക്രമണത്തിന്‌ ഇരയായത്‌. വെള്ളപ്പൊക്കത്തെ അതിജീവിച്ച അഞ്ച്‌ ആടുകളെ റിസോര്‍ട്ടിന്റെ ഒരു ഭാഗത്തായിരുന്നു കെട്ടിയിട്ടിരുന്നത്‌. ആടുകളില്‍ ഒരെണ്ണത്തെ പകുതിയോളം കൊന്ന്‌ തിന്ന നിലയില്‍ കണ്ടെത്തി. രണ്ടെണ്ണത്തിന്റെ കഴുത്ത്‌ കടിച്ച്‌ കൊന്ന നിലയലാണ്‌.
ആടുകളുടെ കരച്ചില്‍ കേട്ട്‌ പുറത്തിറങ്ങിയ ജീവനക്കാരനാണ്‌ ആടുകളുടെ ജഡം കണ്ടത്‌. ഇരുട്ടില്‍ ഒരു ജീവി നടന്നു പോകുന്നത്‌ കണ്ടതായും ജീവനക്കാരന്‍ പറഞ്ഞു. അജ്‌ഞാത ജീവിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വനം വന്യജീവി വകുപ്പിലെ കോടനാട്‌ ഓഫീസില്‍ വിവരം അറിയിച്ചു. പുലി വര്‍ഗത്തില്‍പ്പെട്ട ജീവിയുടെ കാല്‍പാടുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.
ഇതിനെ തുടര്‍ന്ന്‌ തുരുത്തിലെ പെരിയാറിന്റെ തീരങ്ങളിലും വനം വന്യജീവി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തിരച്ചില്‍ നടത്തി. അഞ്ച്‌ ക്യാമറകളാണ്‌ റിസോര്‍ട്ടിന്റെ പലഭാഗത്തായി സ്‌ഥാപിച്ചിട്ടുള്ളത്‌.
ബാക്കിയുള്ള ആടുകളില്‍ ഒരെണ്ണത്തെയും ചത്ത ഒരാടിന്റെ ജഡവും അക്രമണം നടത്തിയ സ്‌ഥലത്ത്‌ ഇട്ടിട്ടുണ്ട്‌. അടുത്ത ദിവസം വനം വന്യജീവി വകുപ്പു ഉദ്യോഗസ്‌ഥരെത്തി ക്യാമറകള്‍ പരിശോധിക്കും.

Ads by Google
Advertisement
Sunday 02 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW