Sunday, September 09, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.38 AM

കേരളം നേരിട്ട ദുരന്തം ഒത്തൊരുമയോടെ നേരിട്ട്‌ അതിജീവിക്കും: വി.ഡി. സതീശന്‍

uploads/news/2018/09/245160/1.jpg

പിറവം: കാലവര്‍ഷക്കെടുതി മൂലം കേരളത്തിന്‌ സംഭവിച്ച വന്‍ ദുരന്തം ഒറ്റക്കെട്ടായി നിന്ന്‌ നേരിട്ട്‌ അതിജീവിക്കുമെന്ന്‌ കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ വി.ഡി. സതീശന്‍.
പിറവം, രാമമംഗലം, മണീട്‌ മേഖലകളില്‍ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന 2000 പേര്‍ക്ക്‌ പിറവം - മുളന്തുരുത്തി കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനം നടത്തികൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്‌ മുന്‍പുണ്ടായിരുന്നതിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക്‌ എത്താന്‍ എല്ലാം മറന്ന്‌ ജനങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസ്‌ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പിറവം-മുളന്തുരുത്തി കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിന്‌ എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. പിറവം ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വില്‍സണ്‍ കെ. ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ദിര ജന്മശതാബ്‌തിയുടെ ഭാഗമായി വെള്ളപ്പൊക്കത്തില്‍ വീട്‌ നഷ്‌ടപ്പെട്ട രണ്ടു നിര്‍ധന കുടുംബത്തിന്‌ നിര്‍മിച്ച്‌ നല്‍കുന്ന വീടിന്റെ സമ്മതപത്രം ബെന്നി ബഹനാന്‍, കെ. ബാബു എന്നിവര്‍ വിതരണം ചെയ്‌തു.
യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ്‌ ഡി.ജെ. വിനോദ്‌, മുന്‍ എം.എല്‍.എ. വി.ജെ. പൗലോസ്‌, കെ.പി.സി.സി. സെക്രട്ടറിമാരായ അഡ്വ. ഐ.കെ. രാജു, അഡ്വ. ജെയ്‌സണ്‍ ജോസഫ്‌, പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബ്‌, സി.എ.ഷാജി, കെ.കെ. സോമന്‍, ആശ സനല്‍, തോമസ്‌ മല്ലിപ്പുറം, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ്‌ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുളന്തുരുത്തി ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. റീസ്‌ പുത്തന്‍വീടന്‍ സ്വാഗതവും, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ആര്‍. പ്രദീപ്‌ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
പറവൂര്‍ മേഖലയിലേക്ക്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 400 കിറ്റുകള്‍ വിതരണം ചെയ്‌തു. വന്നെത്തിയ മുഴുവന്‍ പേര്‍ക്കും ഭക്ഷണവും നല്‍കിയ ശേഷമാണ്‌ കിറ്റുകള്‍ വിതരണം ചെയ്‌തത്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW