Thursday, November 15, 2018 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

ട്രാഫിക്‌ പരിഷ്‌കരണം നടപ്പായില്ല; ഗതാഗതക്കുരുക്കു തുടരുന്നു

uploads/news/2018/09/245159/4.jpg

ആയൂര്‍: പട്ടണത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം ഉണ്ടാക്കുന്നതിനായി ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തും ചടയമംഗലം പോലീസും ആയൂരിലെ വിവിധ സംഘടനകളും രാഷ്ര്‌ടീയ പ്രവര്‍ത്തകരും ചേര്‍ന്ന്‌ നടപ്പാക്കാന്‍ തീരുമാനിച്ച ട്രാഫിക്‌ പരിഷ്‌കരണം ഇനിയും നടപ്പായില്ല.
സര്‍വീസ്‌ വാഹനങ്ങളുടെ സ്‌റ്റോപ്പും മറ്റു വാഹനങ്ങളുടെ പാര്‍ക്കിങ്ങും നിശ്‌ചയിക്കുന്നതിനായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും ചടയമംഗലം സബ്‌ ഇന്‍സ്‌പെക്‌ടറും അടങ്ങുന്ന ഒരു സമിതിയെ ട്രാഫിക്‌ പരിഷ്‌കരണത്തിനായി തെരഞ്ഞെടുത്തിരുന്നു.
ആ സമിതി യോഗം ചേര്‍ന്ന്‌ പാര്‍ക്കിങ്‌ ഉള്‍പ്പടെ നിശ്‌ചയിക്കുകയും പട്ടണത്തില്‍ നോ പാര്‍ക്കിങ്‌ ഉള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തു.
എന്നാല്‍ ട്രാഫിക്‌ സംവിധാനം നടപ്പാക്കാന്‍ ചടയമംഗലം പോലീസ്‌ തയാറാകുന്നില്ലെന്നാണ്‌ ആക്ഷേപം.
ട്രാഫിക്‌ പരിഷ്‌കരണം തീരുമാനിച്ചതിന്റെ പിറ്റേ ദിവസം മുതല്‍ സംവിധാനം നടപ്പാക്കുമെന്നാണ്‌ പോലീസ്‌ അധികൃതര്‍ പറഞ്ഞത്‌.
പട്ടണത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമായി തുടരുമ്പോഴും സര്‍വീസ്‌ ബസുകളുടെ സ്‌റ്റോപ്പുകള്‍ പോലും മാറ്റി സ്‌ഥാപിച്ചിട്ടില്ല.
കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പഴയ ഓപ്പറേറ്റിങ്‌ സെന്ററിന്‌ മുന്‍വശത്തെ എം.സി. റോഡില്‍ തിരിക്കുന്നത്‌ ഒഴിവാക്കാന്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല.
ഇപ്പോഴും ഇവിടെത്തന്നെയാണ്‌ കെ.എസ്‌.ആര്‍.ടി.സി.ബസുകള്‍ തിരിക്കുന്നത്‌. നോ പാര്‍ക്കിങ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിടത്ത്‌ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കിങ്‌ ഇപ്പോഴും തുടരുകയാണ്‌.
ട്രാഫിക്‌ പരിഷ്‌കരണത്തിന്റെ ഭാഗമായി പട്ടണത്തില്‍ അധികമായി പോലീസിനെ ഡ്യൂട്ടിയ്‌ക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്ക്‌ കുറയ്‌ക്കാന്‍ സാധിച്ചിട്ടില്ല.
വി.ഐ.പി. വാഹനങ്ങള്‍ റോഡിന്‌ മധ്യത്തായി നിര്‍ത്തിയിട്ടിരുന്നാലും ചെറുവാഹനങ്ങളെ മാത്രമാണ്‌ പോലീസ്‌ പിടികൂടി പെറ്റി നല്‍കാറുള്ളൂ.
ആയൂര്‍ പട്ടണത്തിലെ ട്രാഫിക്‌ പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആയൂരിലെ വ്യാപാരി സമൂഹവും വിവിധ രാഷ്ര്‌ടീയ സംഘടനകളും സംയുക്‌തമായി ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്‌ നിവേദനം നല്‍കി.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW