Sunday, September 23, 2018 Last Updated 29 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

പ്രളയക്കെടുതി; കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ക്ക്‌ പട്ടിണിക്കാലം

uploads/news/2018/09/245158/3.jpg

പത്തനാപുരം: പ്രളയക്കെടുതിയെത്തുടര്‍ന്നു കിഴക്കന്‍ മലയോര മേഖലയിലെ കാര്‍ഷികരംഗം താറുമാറായി. കോടികണക്കിന്‌ രൂപയുടെ നഷ്‌ടമാണു കര്‍ഷകര്‍ക്കുണ്ടായത്‌.
കടം വാങ്ങിയും മറ്റും കൃഷിയാരംഭിച്ച കര്‍ഷക കുടുംബങ്ങള്‍ എല്ലാം ഇപ്പോള്‍ പട്ടിണിയിലാണ്‌.
ഓണവിപണി ലക്ഷ്യമിട്ട്‌ കൃഷി ചെയ്‌ത ഭൂരിഭാഗം വിളകളും പ്രളയജലത്തില്‍ നശിച്ചു. വാഴ, വെറ്റില, മരച്ചീനി, ചേന, കൈത തുടങ്ങിയ വിളകളാണു വെള്ളം കയറി നശിച്ചത്‌. ഒരാഴ്‌ചയായി വെള്ളം നിറഞ്ഞു കിടന്നതിനാല്‍ വാഴ ക്കുലകളും മരച്ചീനിയും അഴുകിയ നിലയിലാണ്‌. പിറവന്തൂര്‍, വിളക്കുടി, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകളിലാണ്‌ നാശനഷ്‌ടം കൂടുതല്‍.
വിളക്കുടി പഞ്ചായത്തിലെ കാര്യറയില്‍ മാത്രം അഞ്ഞൂറിലധികം എത്തവാഴകളാണ്‌ നശിച്ചത്‌. കൃഷിവകുപ്പില്‍ നിന്നും കൃഷിനാശത്തിന്റെ വിവരശേഖരണം ആരംഭിച്ചെങ്കിലും കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. മേഖലയിലെ മിക്ക കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്താണ്‌ കൃഷി ചെയ്യുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഓഖി കാറ്റടിച്ച്‌ പിറവന്തൂര്‍ പഞ്ചായത്തിലെ കൃഷി വ്യാപകമായി നശിച്ചിരുന്നു.കേന്ദ്രസംഘമടക്കം അന്ന്‌
സ്‌ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നാളിതുവരെ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന്‌ കര്‍ഷകര്‍ പരാതി പറയുന്നു.
മഴയ്‌ക്കിടയില്‍ ഉണ്ടായ കാറ്റും കാര്‍ഷികരംഗത്തെ പ്രതികൂലമായി ബാധിച്ചു.
മഴയ്‌ക്കൊപ്പം വിപണിയിലെ വിലയിടിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഏകദേശം ഒരു കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തല്‍. വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌
കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകരുടെ ജീവിതം വരെ വഴിമുട്ടിയ അവസ്‌ഥയിലാണ്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW