Friday, November 16, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലെ മാനുഷികത പിന്തുടരണം: ജസ്‌റ്റിസ്‌ ബി. കെമാല്‍ പാഷ

uploads/news/2018/09/245157/2.jpg

ചവറ: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 165-ാം ജയന്തിയാഘോഷം പന്മന ആശ്രമത്തില്‍ കേരള ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ബി. കെമാല്‍ പാഷ ഉദ്‌ഘാടനം ചെയ്‌തു.
165 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അദ്ദേഹത്തിന്റെ ജയന്തി നാം കൊണ്ടാടുന്നെങ്കില്‍ അദ്ദേഹം സമൂഹത്തിനു ചെയ്‌ത നിസ്വാര്‍ഥസേവനം കൊണ്ടാണെന്നും സ്വന്തം ജീവിതം നാടിനും നന്മയ്‌ക്കും വേണ്ടി നല്‍കിയ മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമിയെന്നും അദ്ദേഹം പറഞ്ഞു.
മേല്‍ജാതി കീഴ്‌ജാതി എന്നൊന്നില്ലെന്നും നല്ല പ്രവര്‍ത്തിയും ചീത്ത പ്രവര്‍ത്തിയുമാണു സമൂഹത്തില്‍ ഉള്ളതെന്നും പ്രവര്‍ത്തിയാണ്‌ ഒരുവനെ ഉയര്‍ന്നവനും താഴ്‌ന്നവനുമാക്കുന്നതെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
ഇന്നത്തെ മതേതരം നിലനില്‍ക്കുന്നതു തന്നെ ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌.
ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ കണ്ടറിഞ്ഞു മാനുഷികത ജീവിതത്തില്‍ പിന്‍തുടരാന്‍ നമ്മള്‍ ഓരോരുത്തരും തയാറാകണമെന്നും ജസ്‌റ്റിസ്‌ കെമാല്‍ പാഷ പറഞ്ഞു. യോഗത്തില്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്‌ഞാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു.
തിരുവനന്തപുരം ആനന്ദാശ്രമം സ്വാമി സുകുമാരാനന്ദ, മുന്‍ എം.എല്‍.എ. ഡോ. ആര്‍. ലതാദേവി, ചെന്നൈ വിദ്യാധിരാജ സെക്രട്ടറി സി.കെ. വാസുക്കുട്ടന്‍, ഡോ. കെ.പി. വിജയലക്ഷ്‌മി, ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, പന്മന മഞ്ചേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയബാധിതര്‍ക്കായി സമൂഹപ്രാര്‍ഥനയും വിശേഷാല്‍ പൂജകളും തുടര്‍ന്ന്‌ അന്നദാനവും നടന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW