Tuesday, November 13, 2018 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

നിരവധി കഞ്ചാവ്‌ കേസുകളിലെ പ്രതി പിടിയില്‍

uploads/news/2018/09/245156/1.jpg

കൊല്ലം: നിരവധി കേസുകളിലെ പ്രതിയെ രണ്ടു കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്‌സൈസ്‌ സംഘം പിടികൂടി. മാവേലിക്കര മറ്റം വടക്ക്‌ ചിറ്റോടി തറയില്‍ പ്രഭ എന്നു വിളിക്കുന്ന പ്രഭാകരനാ(51)ണ്‌ പിടിയിലായത്‌. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ മുരളീധരന്‍നായര്‍ക്ക്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ കരുനാഗപ്പള്ളി എക്‌സൈസ്‌ റെയിഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എ. ജോസ്‌ പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്‌. ഓച്ചിറ പഴയ ദേശീയപാതയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ കഞ്ചാവ്‌ എത്തിക്കുന്ന വന്‍കിട വിതരണക്കാരനാണിയാള്‍.
തേവലക്കര ചേനങ്കരമുക്ക്‌, കോയിവിള സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ വ്യാപകമായി കഞ്ചാവ്‌ കച്ചവടത്തിന്‌ ഇടനില നില്‍ക്കുന്നതായി വിവരം ലഭിക്കുകയും ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇവരെ കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കഞ്ചാവ്‌ എത്തിച്ചു നല്‍കുന്ന കായംകുളം പുതുപ്പള്ളി സ്വദേശി രാജേഷിനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ പ്രഭാകരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌. നിരവധി കഞ്ചാവ്‌ കേസിലും ചാരായ കേസിലും പ്രതിയാണയാള്‍. കമ്പം, തെങ്കാശി, ഉസ്ലാംപെട്ടി ഭാഗങ്ങളില്‍ നിന്നും കഞ്ചാവ്‌ കൊണ്ടുവന്നു ചെറുകിട കച്ചവടക്കാര്‍ക്ക്‌ കൊടുക്കുകയാണു പതിവ്‌. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ അന്‍വര്‍, ഹരികൃഷ്‌ണന്‍, എം.സുരേഷ്‌കുമാര്‍, ഷാഡോ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ വിജു, ശ്യാംകുമാര്‍, സജീവ്‌കുമാര്‍, ശ്യാംദാസ്‌ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW