Saturday, September 15, 2018 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട്‌: മന്ത്രി ടി.പി. രാമകൃഷ്‌ണന്‍

uploads/news/2018/09/245155/3.jpg

കോഴിക്കോട്‌:മഴക്കെടുതിയില്‍ നഷ്‌ടപ്പെട്ട രേഖകള്‍ സമയബന്ധിതമായി ലഭ്യമാക്കുമെന്ന്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. കോഴിക്കോട്‌ താലൂക്ക്‌ അടിസ്‌ഥാനത്തില്‍ സംഘടിപ്പിച്ച മഴക്കെടുതിയില്‍ രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്കായുള്ള അദാലത്ത്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്‍കാന്‍ സാധിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും അദാലത്തില്‍ നല്‍കും. സാധിക്കാത്തവ ഒരു നിശ്‌ചിത സമയത്തിനുള്ളില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്‌ടപ്പെട്ടവര്‍ ഭയപ്പെടേണ്ടതില്ലെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാന്‍ ഉദ്യോഗസ്‌ഥര്‍ ശ്രദ്ധിക്കണം. നവകേരള നിര്‍മ്മിതിക്കായുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.കെ. ശശീന്ദ്രന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്‌ടര്‍ യു.വി.ജോസ്‌, സബ്‌ കലക്‌ടര്‍ വി. വിഘ്‌നേശ്വരി, എം.എല്‍.എമാരായ വി.കെ.സി. മമ്മദ്‌ കോയ, എ. പ്രദീപ്‌ കുമാര്‍, എം.കെ.മുനീര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി, ഡി.എം.ഒ. ഡോ. വി. ജയശ്രീ, സബ്‌ ജഡ്‌ജ് എം.പി.ജയരാജ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW