Sunday, September 23, 2018 Last Updated 36 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

പ്രളയദുരിതം: സംസ്‌ഥാനത്ത്‌ ആദ്യത്തെ വിവരശേഖരണ അദാലത്ത്‌ കോഴിക്കോട്‌

uploads/news/2018/09/245154/2.jpg

കോഴിക്കോട്‌: വെള്ളപ്പൊക്കദുരിത ബാധിതര്‍ക്ക്‌ വേണ്ടി സംസ്‌ഥാനത്ത്‌ ആദ്യമായി താലൂക്ക്‌ തലത്തില്‍ വിവരശേഖരണ അദാലത്ത്‌ നടത്തി. ജില്ലാ ഭരണകൂടവും ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയും സംയുക്‌തമായാണ്‌ അദാലത്ത്‌ സംഘടിപ്പിച്ചത്‌. നിരവധി പേരുടെ കണ്ണീരൊപ്പാന്‍ അദാലത്തിലൂടെ സാധിച്ചു. റവന്യൂ, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്‌, സാമൂഹ്യനീതി, സിവില്‍ സപ്ലൈസ്‌, ആരോഗ്യം വകുപ്പുകള്‍, ഇലക്ഷന്‍ ഐഡി, ആധാര്‍, മോട്ടോര്‍ വാഹന വകുപ്പ്‌, ബാങ്ക്‌, ആരോഗ്യ വകുപ്പ്‌ ,പാസ്‌പോര്‍ട്ട്‌, പാന്‍ കാര്‍ഡ്‌, യൂണിവേഴ്‌സിറ്റി,എല്‍ഐസി, അക്ഷയ, ഇന്‍കംടാക്‌സ് വകുപ്പ്‌ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള വിവിധ കൗണ്ടറുകളാണ്‌ അദാലത്തില്‍ സജ്‌ജീകരിച്ചിരുന്നത്‌.
കോഴിക്കോട്‌ താലൂക്ക്‌ തലത്തില്‍ നടത്തിയ ആദാലത്തില്‍ ലഭിച്ചത്‌ 229 പരാതികളാണ്‌. ഇതില്‍ 95 എണ്ണത്തില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചു. റെജിസ്‌ട്രേഷന്‍ (ഡോക്യുമെന്റ്‌സ്) 25 പരാതികളില്‍ 25 എണ്ണത്തിലും നടപടി സ്വീകരിച്ചു. ആധാര്‍ കാര്‍ഡ്‌ നഷ്‌ടപ്പെട്ട 24 പരാതികള്‍ ലഭിച്ചു.
24 ആധാര്‍ കാര്‍ഡുകളും അദാലത്തില്‍ വെച്ച്‌ തന്നെ വിതരണം ചെയ്‌തു. മോട്ടോര്‍ വാഹന ലൈസന്‍സ്‌ നഷ്‌ടമായ 18 പരാതികള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം വിതരണം ചെയ്‌തു. 16 എണ്ണം നടപടിക്രമങ്ങള്‍ക്കായി നീക്കിവെച്ചു. 32 റേഷന്‍ കാര്‍ഡുകള്‍ അദാലത്തില്‍ വിതരണം ചെയ്‌തു. ജനന/മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ലഭിച്ച 18 പരാതികളും തീര്‍പ്പാക്കി. അദാലത്തില്‍ ലഭിച്ച 17 ഇലക്ഷന്‍ വോട്ടര്‍ ഐഡി കാര്‍ഡ്‌ പരാതിയില്‍ 16 എണ്ണവും വിതരണം ചെയ്‌തു. നാല്‌ പാന്‍ കാര്‍ഡ്‌ നഷ്‌ടപ്പെട്ട പരാതിയാണ്‌ ലഭിച്ചത്‌. ഇവ നടപടികള്‍ക്കായി മാറ്റിവെച്ചു. വെല്‍ഫയര്‍ ബോര്‍ഡ്‌ ഐഡി കാര്‍ഡ്‌ നഷ്‌ടപ്പെട്ട രണ്ട്‌ പരാതികള്‍ ലഭിച്ചു. ഇവ നടപടി ക്രമങ്ങള്‍ക്ക്‌ വേണ്ടി മാറ്റിവെച്ചു.
പാസ്‌പോട്ട്‌ നഷ്‌ടപ്പെട്ട 20 പരാതികളാണ്‌ അദാലത്തില്‍ ലഭിച്ചത്‌. ഇത്‌ രണ്ടെണ്ണം കാലാവധി കഴിഞ്ഞതിനാല്‍ റിജക്‌ട് ചെയ്‌തു. ബാക്കി 18 എണ്ണം വിതരണം ചെയ്ാനുള്ളയ നടപടികള്‍ സ്വീകരിച്ചു. എല്‍.ഐ.സി ഇന്‍ഷൂറന്‍സ്‌ രേഖകള്‍ നഷ്‌ടപ്പെട്ട ഒരു പരാതിയാണ്‌ ലഭിച്ചത്‌. ആയതിന്റെ നടപടികള്‍ ലഭിച്ചു. എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റ്‌ നഷ്‌ടപ്പെട്ട 53 പരാതികളിലും ഹയര്‍സെക്കന്ററി സര്‍ട്ടിഫിക്കറ്റ്‌ നഷ്‌ടപ്പെട്ട എട്ട്‌ പരാതികളിലും അദാലത്തില്‍ നടപടി സ്വീകരിച്ചു. ഡി.എസ്‌.എ ലൈസന്‍സ്‌ നഷ്‌ടപ്പെട്ട രണ്ട്‌ പരാതിയും , പ്ലാന്‍ (കെട്ടിടം) ഒരു പരാതിയും, പട്ടയം രേഖകള്‍ നഷ്‌ടപ്പെട്ട നാല്‌ പരാതിയും ലഭിച്ചു. പരാതികളില്‍ നടപടി ക്രമങ്ങള്‍ സ്വീകരിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ രേഖകള്‍ വിതരണം ചെയ്യും.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW