Wednesday, November 21, 2018 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.37 AM

എലിപ്പനി: നാലുലക്ഷം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്‌തു

uploads/news/2018/09/245153/1.jpg

കോഴിക്കോട്‌: എലിപ്പനി ബാധ തടയാന്‍ വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്ന്‌ ഡി.എം.ഒ ഡോ: വി.ജയശ്രീ.രോഗം പടര്‍ന്നു പിടിച്ചതിനാല്‍ പ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യ വിഭാഗം സജീവമായി രംഗത്തുണ്ട്‌. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലുമായി ഇതിനകം നാലു ലക്ഷം പ്രതിരോധ ഗുളികകളാണ്‌ വിതരണം ചെയ്‌തിട്ടുള്ളത്‌. 90 ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പക്‌ടര്‍മാരെ ജില്ലയുടെ വിവിധ ഇടങ്ങളിലായി വിന്യസിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഡോക്‌സി സൈക്ലീന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന്‌ ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചു. ഗര്‍ഭിണികള്‍,അലര്‍ജിയുള്ളവര്‍, എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരമേ പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ പാടുള്ളു. കടുത്ത പനി, ഛര്‍ദ്ദി, ശരീര വേദന, കണ്ണില്‍ ചുവപ്പ്‌ എന്നിവയാണ്‌ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രികളില്‍ തന്നെ വൈദ്യ സഹായം തേടണം. സ്വയം ചികില്‍സ നടത്തരുതെന്നും ആരോഗ്യ വിഭാഗം പറയുന്നു.
എലിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പുതുതായി ആരംഭിക്കാന്‍ പോവുന്ന മഴക്കാല രോഗ പ്രതിരോധം കാര്യക്ഷമമാക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 16 ക്ലിനിക്കുകളിലേക്ക്‌ 14 ഡോക്‌ടര്‍മാര്‍ എത്തിക്കഴിഞ്ഞതായി ഡോ. ജയശ്രീ അറിയിച്ചു. രണ്ടു ഡോക്‌ടര്‍മാര്‍ ഉടന്‍ എത്തും. ഡോക്‌ടര്‍മാര്‍ക്ക്‌ രണ്ടു ദിവസം അതാത്‌ പിഎച്ച്‌സികള്‍ക്കു കീഴില്‍ പരിശീലനം നല്‍കിയ ശേഷമാണ്‌ പുതുതായി ആരംഭിച്ച ആശുപത്രികളിലേക്ക്‌ നിയമിക്കുക.

Ads by Google
Advertisement
Sunday 02 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW