Wednesday, September 26, 2018 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.15 AM

സങ്കേതിക വിദ്യഭ്യസ സ്‌ഥാപനത്തിലെ കുട്ടികള്‍ക്ക്‌ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്‌ നല്‍കും: മന്ത്രി കെ.ടി ജലീല്‍

uploads/news/2018/09/245136/1.jpg

മലപ്പുറം: സംസ്‌ഥാനത്തെ സാങ്കേതിക വിദ്യഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക്‌ തദ്ദേശ സ്‌ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്‌ നല്‍കുമെന്ന്‌ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സങ്കേതിക വിദ്യാഭ്യാസ മേഖലയെ ശക്‌തിപ്പെടുത്തിന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനിയറിങ്‌, പോളിടെക്‌നിക്‌, ഐടിഐ എന്നിവടങ്ങളില്‍ നിന്നും പഠിച്ചിറുങ്ങുന്നവര്‍ക്കാണ്‌ തദ്ദേശ സ്‌ഥാപനത്തില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്‌ നല്‍കുക. ഇത്‌ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ നേട്ടമാവും. അവര്‍ക്ക്‌ ഇവരെ ഉപയോഗിച്ച്‌ കൂടുതല്‍ സേവനങ്ങള്‍ ചെയ്ാംയ. ഇന്റേണ്‍ഷിപ്പ്‌ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ചെറിയ തുകയും നല്‍കും. ഇതിന്റെ നടപടികള്‍ പൂര്‍ത്തികരിച്ച്‌ വരുന്നതായും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഇത്‌ നടപ്പിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ ഉന്നത വിദ്യഭ്യാസ രംഗത്ത്‌ സജീവമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്‌. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഉന്നത വിദ്യഭ്യാസ വകുപ്പിന്‌ കിഴില്‍ തുടങ്ങുന്ന ഓപ്പണ്‍ യൂനിവേഴിസ്‌റ്റി യാതാര്‍ഥ്യമായാല്‍ കോളജുകളില്‍ പുതിയ കാലത്തേക്ക്‌ ആവശ്യമായ ന്യൂജെന്‍ കോഴ്‌സുകള്‍ തുടങ്ങും. പരമ്പരാഗതമായ കോഴ്‌സുകള്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിക്ക്‌ കിഴില്‍ കൊണ്ടുവരും. വിദ്യഭ്യാസ സ്‌ഥപനങ്ങളില്‍ എന്‍എസ്‌എസ്‌ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തുന്നതില്‍ പരിമിതികളുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഇതേ മാതൃകയില്‍ വളണ്ടിയര്‍ ആര്‍മി രൂപീകരിക്കും. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക്‌ ആകര്‍ശിപ്പിക്കുന്നതിന്‌ ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ പദ്ധതികള്‍ കൊണ്ടുവരും. മലപ്പുറം ഇഫളു കാംപസ്‌ പുനസ്‌ഥാപിന്നതിന്‌ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കൈകാര്യചെയ്‌തിരുന്ന തദ്ദേശ വകുപ്പ്‌ വളരെ ഉത്തരവാദിത്തം നിറഞ്ഞതും വലിയ വകുപ്പും ആയിരുന്നുവെന്നും വകുപ്പ്‌ വിഭജനം വന്നത്‌ വളരെ ആസ്വാസമായെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇപ്പോള്‍ കൈവശം വക്കുന്ന വകുപ്പുകളില്‍ പൂര്‍ണ സംതൃപ്‌തിയോടെ പ്രവര്‍ത്തിക്കാന്‍ വകുപ്പ്‌ വിഭജനം കൊണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW