Saturday, September 22, 2018 Last Updated 54 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

സംസ്‌ഥാനത്തെ ഡാമുകളെല്ലാം തുറന്നത്‌ മുന്നറിയിപ്പോടെ; ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതം: മന്ത്രി എം.എം.മണി

uploads/news/2018/09/245135/1.jpg

കാസര്‍ഗോഡ്‌: സംസ്‌ഥാനത്തെ ഡാമുകളെല്ലാം തുറന്നത്‌ മുന്നറിയിപ്പോടെയാണെന്നും ഇതു സംബന്ധിച്ച്‌ നടക്കുന്ന ആരോപണങ്ങളെല്ലാം അടിസ്‌ഥാനരഹിതമാണെന്നും വൈദ്യുതി മന്ത്രി എം.എം മണി അഭിപ്രായപ്പെട്ടു. കാസര്‍കോട്‌ ഗസ്‌റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാണാസുരസാഗര്‍ അണക്കെട്ട്‌ തുറന്നു വിട്ടതിനെതിരെ വയനാട്‌ ജില്ലാ കലക്‌ടര്‍ നടത്തിയ പ്രസ്‌താവന വാസ്‌തവ വിരുദ്ധമാണ്‌. ഉത്തരവാദപ്പെട്ട സ്‌ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നത്‌ ശരിയായ രീതിയല്ല. പ്രതിപക്ഷ നേതാവ്‌ പ്രളയക്കെടുതികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും കഴമ്പില്ലാത്തതാണ്‌. അദ്ദേഹം രാഷ്ര്‌ടീയം കളിക്കുകയാണ്‌. അദ്ദേഹം പറഞ്ഞു. 1924ന്‌ ശേഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടങ്ങളാണുണ്ടായത്‌. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നാശനഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്കും അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കുന്നതടക്കമുള്ള ആശ്വാസനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന്‌ മന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന്‌ കേരളത്തിലെ വൈദ്യുതിമേഖലക്ക്‌ സംഭവിച്ചത്‌ 820 കോടി രൂപയുടെ നഷ്‌ടമാണ്‌. 25 ലക്ഷം വൈദ്യുതി പോസ്‌റ്റുകളാണ്‌ തകര്‍ന്നത്‌.
ആയിരത്തോളം വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായി. 10,000 വൈദ്യുതി കണക്ഷനുകളും താറുമാറായി. ഈ പ്രതിസന്ധികള്‍ക്ക്‌ പരിഹാരം കാണാന്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌.
കേരളത്തിലെ കെ എസ്‌ ഇ ബി ജീവനക്കാര്‍ക്ക്‌ പുറമെ തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ ജീവനക്കാരും സര്‍ക്കാരുമായി സഹകരിച്ച്‌ പരിഹാരനടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.
വൈദ്യുതിബോര്‍ഡിന്‌ വിലമതിക്കാനാകാത്ത സേവനമാണ്‌ ഇവര്‍ നല്‍കുന്നത്‌. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങളും ലഭിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്‌ണന്‍ മണിക്കൊപ്പമുണ്ടായിരുന്നു. ജില്ലയില്‍ സി.പി.എം സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ്‌ മന്ത്രി കാസര്‍ഗോട്ടെത്തിയത്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW