Tuesday, November 20, 2018 Last Updated 47 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

പ്രളയം: കേരളത്തെ രക്ഷിച്ചത്‌ മുഖ്യമന്ത്രി ചീഫ്‌ കമാണ്ടറായി നയിച്ച ദൗത്യം: മന്ത്രി ഇ പി ജയരാജന്‍

uploads/news/2018/09/245133/1.jpg

കണ്ണൂര്‍: മഹാദുരന്തത്തിനു മുന്നില്‍ പകച്ചുപോയ കേരളത്തെ രക്ഷിച്ചത്‌ എല്ലാ സംവിധാനങ്ങളെയും ജനങ്ങളെയും ഒന്നിച്ചു നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ്‌ കമാണ്ടറായി മുന്നില്‍ നിന്ന്‌ നയിച്ച പ്രവര്‍ത്തനങ്ങളാണെന്ന്‌ വ്യവസായ വകുപ്പ്‌ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെ ആദരിക്കാന്‍ ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ്‌ കണ്‍ട്രോള്‍ റൂമായി മാറി ഓരോ മിനിട്ടിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ചെയ്ാന്‍യ കഴിയുന്ന മുഴുവന്‍ കാര്യങ്ങളും യഥാസമയം ചെയ്യാന്‍ കഴിഞ്ഞതിനാലാണ്‌ ജീവഹാനി പരമാവധി കുറക്കാനായത്‌. അല്ലെങ്കില്‍ പ്രളയം ഇതിലും എത്രയോ വലിയ ഒരു മഹാ ദുരന്തമായി മാറിയേനെ. ലക്ഷക്കണക്കിനാളുകളെ മരണമുഖത്ത്‌ നിന്ന്‌ ജീവിതത്തിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തിയത്‌ കേരളത്തിന്റെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ്‌. ലോകത്തിന്റെ സ്‌നേഹത്തിനും ആദരവിനും കാരണമായതും ഈ ഐക്യമാണ്‌. എല്ലാവരെയും യോജിപ്പിച്ച്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞതാണ്‌ ഈ നേട്ടത്തിന്‌ കാരണമെന്നും ഇപി പറഞ്ഞു.
ഇനി ദുരന്തത്തില്‍ നിന്ന്‌ കരകയറാനും നമുക്ക്‌ ഐക്യത്തോടെ പ്രവര്‍ത്തിക്കാനാകണം. 40000 കോടി രൂപയുടെ നഷ്‌ടമാണ്‌ സംസ്‌ഥാനത്തിന്‌ ഉണ്ടായിരിക്കുന്നത്‌. നശിച്ചത്‌ പുനഃസ്‌ഥാപിക്കുകയല്ല, പുതിയ കേരളത്തെ സൃഷ്‌ടിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. വീടും ജീവിത സമ്പാദ്യമാകെയും നഷ്‌ടപ്പെട്ടവരായി ലക്ഷക്കണക്കിന്‌ പേരുണ്ട്‌. അവരെ നമുക്ക്‌ രക്ഷിക്കണം. അതിനായി ഒന്നിച്ച്‌ പ്രവര്‍ത്തക്കാമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ പോയ മത്സ്യതൊഴിലാളികളെ മന്ത്രി പൊന്നാട അണിയിച്ച്‌ ആദരിച്ചു. പ്രസിഡണ്ട്‌ കെ വി സുമേഷ്‌ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി, ജില്ലാ കലക്‌ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ വി കെ സുരേഷ്‌ബാബു, കെ പി ജയബാലന്‍ മാസ്‌റ്റര്‍, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത്‌ അംഗം തോമസ്‌ വര്‍ഗീസ്‌, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ്‌ പ്രസിഡണ്ട്‌ പി പി ദിവ്യ സ്വാഗതവും സെക്രട്ടറി വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW