Sunday, September 23, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

ജനങ്ങള്‍ ജാഗ്രതപാലിക്കണം സംസ്‌ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍: ആരോഗ്യ മന്ത്രി

uploads/news/2018/09/245132/0.jpg

കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ എലിപ്പനി വലീയ ഭീഷണിയായി തുടരുകയാണെന്നും നിര്‍ബന്ധമായും പ്രതിരോധ മരുന്നായ ഡോക്യുസൈക്ലിന്‍ കഴിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണം. വളര്‍ത്തുമൃഗങ്ങളുടെയും എലിയുടെയും മൂത്രം വീണ ഇടങ്ങളില്‍ പെരുമാറുന്നവര്‍ പ്രതിരോധ മരുന്ന്‌ സ്വീകരിക്കണം. പലരും ആശുപത്രികളില്‍ നിന്ന്‌ വാങ്ങുന്നുണ്ടെങ്കിലും കഴിക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഡോക്‌ടര്‍മാരില്‍ ചിലരെങ്കിലും പനിയുമായി വന്നാല്‍ പാരസെറ്റമോള്‍ മാത്രം നല്‍കി പറഞ്ഞുവിടുന്ന പതിവുണ്ട്‌. നിര്‍ബന്ധമായും എലിപ്പനി പ്രതിരോധമരുന്ന്‌ നല്‍കാന്‍ ഡോക്‌ടര്‍മാരും ശ്രദ്ധിക്കണം. ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം വരാനുള്ള സാധ്യത നിലവില്‍ ഏറെയാണ്‌. വെള്ളം പരിശോധിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത്‌ ശുദ്ധജലം ഉറപ്പാക്കണം. സംസ്‌ഥാനത്ത്‌ അവശ്യമരുന്നുകളുടെ ക്ഷാമമില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. സംസ്‌ഥാനത്തൊട്ടാകെ എലിപ്പനിമൂലമെന്ന്‌ സംശയിക്കുന്ന 24 മരണങ്ങളുണ്ടായതില്‍ രണ്ടെണ്ണം എലിപ്പനിമൂലമാണെന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തും കോഴിക്കോടുമാണ്‌ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലെല്ലാം എലിപ്പനി മരണങ്ങളെന്ന്‌ സംശയിക്കുന്ന മരണങ്ങളുണ്ടായിട്ടുണ്ട്‌.എലിപ്പനിയെ കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവ വരാനും സാധ്യതയുണ്ട്‌. ഇത്‌ തടയാനായി ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ തുടരണം. 20 വീടുകള്‍ക്ക്‌ ഒരു സേന എന്ന നിലയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കണം. ഫോഗിങ്‌ ആവിശ്യമുള്ള സ്‌ഥലങ്ങളില്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൊതുക്‌ നിവാരണത്തിന്‌ കൂട്ടായ പരിശ്രമം വേണം. പ്രളയ ബാധിത മേഖലയില്‍ 260ഓളം താല്‍ക്കാലി ആശുപത്രികള്‍ പ്രവര്‍ത്തിക്കുണ്ട്‌. മരുന്നുകള്‍ക്ക്‌ സംസ്‌ഥാനത്ത്‌ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW