Saturday, November 17, 2018 Last Updated 16 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

രാജസ്‌ഥാനില്‍ മകന്‍ മരിച്ച സംഭവത്തില്‍ ഇടപെടണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ മാതാവിന്റെ പരാതി

തലശ്ശേരി: ന്യൂമാഹി മങ്ങാട്‌ കക്രന്റവിട ടി.കെ. അശ്‌ബാക്ക്‌മോന്‍ രാജസ്‌ഥാനി ലെ ജയ്‌സാല്‍മീരില്‍ മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്നാരോപി ച്ച്‌ മാതാവ്‌ ടി.കെ. സുബൈദ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി. ഇക്കഴിഞ്ഞ 16ന്‌ ബൈക്ക്‌ റൈഡിങ്ങ്‌ ട്രയലിനിടെ മകന്‍ മരിച്ചതായ വിവരം സുഹൃത്താണ്‌ അറിയിച്ചതെന്ന്‌ പരാതിയില്‍ പറയുന്നു. മറ്റൊരു മകനായഅര്‍ ഷാദും ബന്ധുക്കളും രാജസ്‌ഥാനില്‍ പോകാന്‍ തയാറായേപ്പാള്‍ സുഹൃത്ത്‌ പലകാരണങ്ങളും പറഞ്ഞ്‌ യാത്രമുടക്കി യത്‌ സംശയത്തിന്‌ ഇടയാക്കിയതായും പരാതിയില്‍ ഉണ്ട്‌. ഈ സുഹൃത്തും മകനും തമ്മില്‍ റൈഡിങ്ങുമായി ബന്ധപ്പെട്ട്‌ പ്രശ്‌നം ഉണ്ടായിരുന്നതായും ഇതേ തുടര്‍ ന്ന്‌ ക്യാപ്‌റ്റനായ മകന്‍ സുഹൃത്തിനെ ടീമില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തി രുന്നു. എന്നാല്‍ പിന്നീട്‌ മാപ്പ്‌ പറഞ്ഞ തിനെ തുടര്‍ന്ന്‌ സുഹൃത്തിനെ ടീമില്‍ തിരിച്ചെടുത്തതായും പരാതിയിലുണ്ട്‌. പിന്നീട്‌ വീട്ടില്‍ വന്ന ടീം മാനേജര്‍ സാബിക്കും മകന്‍െ മരണത്തില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന്‌ പറഞ്ഞിരുന്നു. അപകടം നടന്ന സമയത്ത്‌ കാര്യങ്ങള്‍ തിരക്കാതെ സുഹൃത്ത്‌ ലോഡ്‌ജിലേക്ക്‌ പോയതും സംശയം ബലപ്പെടുത്തുന്ന തായും ഈ സാഹചര്യത്തില്‍ ഇതര സംസ്‌ഥാനത്ത്‌ നടന്ന മരണത്തെക്കുറിച്ച്‌ കാര്യക്ഷമമായി അന്വേഷിപ്പിക്കുന്നതിന്‌ ആവശ്യമായ നിയമ നടപടികള്‍ സ്വീകരി ക്കണമെന്നുമൊണ്‌ ടി.കെ. സുബൈദ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW