Saturday, November 17, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിച്ചു

കണ്ണൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കണ്ണൂരിന്റെ ജാതി മാത ഭേദമന്യേയുള്ള കാരുണ്യപ്രവാഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഈയൊരു നന്മ നിലനിര്‍ത്താന്‍ നമുക്ക്‌ കഴിയണമെന്നും കണ്ണൂര്‍ ഡി വൈ എസ്‌ പി പി പി സദാനന്ദന്‍ അഭിപ്രായപ്പെട്ടു. നിമിഷങ്ങള്‍ക്കൊണ്ടു 45 യാനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാം അയച്ചു, അത്തരമൊരു അതിസാഹസിക ദൗത്യത്തിന്‌ 100 കണക്കിന്‌ മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുവന്നു. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ അവരോട്‌ നന്ദി പറയാന്‍ വാക്കുകളില്ലെന്നും ഡിവൈ.എസ്‌.പി പറഞ്ഞു.
യു എ ഇ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ സിറ്റിയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ മാപ്പിളബേ ഹാര്‍ബറില്‍ സംഘടിപ്പിച്ച പൗരസ്വീകരണം ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സി പി കെ പ്രസിഡന്റ്‌ ടി കെ ഇഖ്‌ബാല്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ എ ഡി എം ഇ മുഹമ്മദ്‌ യൂസുഫ്‌ മുഖ്യാതിഥിയായിരുന്നു.
ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റുഷ്‌ദി ,ഫസല്‍ എസ്‌ വി ,പോസിറ്റിവ്‌ കമ്മ്യൂണ്‍ മെന്റര്‍ കെ പി രവീന്ദ്രന്‍, ഫാദര്‍ ദേവസ്സി ഈരത്തറ, സിറ്റി ജുമാമസ്‌ജിദ്‌ ഖത്തീബ്‌ ശാഹുല്‍ ഹമീദ്‌ മൗലവി , മഹേഷ്‌ ചന്ദ്ര ബാലിഗ, ബി വി അബ്‌ദുറഹ്‌മാന്‍, എം വി ആസാദ്‌, സി എച്‌ അഷ്‌റഫ്‌, ജോഫിന്‍ ജെയിംസ്‌ സംബന്ധിച്ചു.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW