Friday, November 16, 2018 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

നവകേരളത്തിന്‌ കരുത്ത്‌ പകരാന്‍ നടുവില്‍ ഗ്രാമപഞ്ചായത്തും

നടുവില്‍:പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‌ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നടുവില്‍ ഗ്രാമപഞ്ചായത്തിന്റെ തനത്‌ ഫണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ കൈമാറും. ഇന്ന്‌ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡണ്ട്‌ ശ്രീമതി:ബിന്ദുബാലന്റെ നിര്‍ദ്ദേശം ഭരണസമിതി യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ഇങ്ങനെ തുക നല്‍കാന്‍ തീരുമാനിച്ച കണ്ണൂര്‍ ജില്ലയിലെ ആദ്യ പഞ്ചായത്താണ്‌ നടുവില്‍. തുക കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ കൈമാറും.
ഭരണ സമിതി യോഗത്തില്‍ പ്രളയ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും , മുന്‍ പ്രധാനമന്ത്രി വാജ്‌പേയി. ലോകസഭാ സ്‌പീക്കര്‍ സോമനാഥ ചാറ്റര്‍ജി എന്നിവര്‍ക്ക്‌ അനുശോചനം രേഖപ്പെടുത്തി. വൈസ്‌ പ്രസിഡന്റ്‌ എന്‍.യു. അബ്‌ദുല്ല സ്‌റ്റാന്റിംഗ്‌ കമ്മറ്റി വികസന കാര്യംചെയര്‍പേഴ്‌സണ്‍ ത്രസ്യാമ്മ ജോസഫ്‌, സാമൂഹ്യക്ഷേമ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ബേബി ഓടം പള്ളില്‍. ആരോഗ്യ വിദ്യാഭ്യസ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പറമ്പേല്‍,അസിസ്‌റ്റന്റ്‌ സെക്രട്ടറി ശിഹാബ്‌ എം ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW