Wednesday, June 26, 2019 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.14 AM

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരിച്ചുവരുന്നത്‌ തടയാന്‍ ജാഗ്രത വേണം

കണ്ണൂര്‍: ജില്ലയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം തിരിച്ചുവരുന്നത്‌ തടയാന്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പ്പെടെയുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഫ്‌ളക്‌സ് നിര്‍മാര്‍ജനത്തില്‍ വന്‍ മുന്നേറ്റം നടത്താന്‍ നമുക്ക്‌ സാധിച്ചിരുന്നുവെങ്കിലും ചിലയിടങ്ങളില്‍ അത്‌ തിരിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ രാഷ്ര്‌ടീയ പാര്‍ട്ടികളും സര്‍വീസ്‌ സംഘനകള്‍ ഉള്‍പ്പെടെയുള്ളവരും ഫ്‌ളക്‌സ് പൂര്‍ണമായും ഒഴിവാക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചതാണ്‌. എന്നാല്‍ ഒരു വിഭാഗം അത്‌ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അത്‌ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നവര്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW