Friday, September 14, 2018 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

പകര്‍ച്ചവ്യാധികള്‍ പടരുന്നു

uploads/news/2018/09/245125/3.jpg

തൊടുപുഴ: പ്രളയദുരിതത്തെത്തുടര്‍ന്ന്‌ കരകയറുന്ന ജനത്തെ ഭീതിയിലാഴ്‌ത്തി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണു റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ദേവിയാര്‍ കോളനിയില്‍ ഒരാള്‍ക്ക്‌ എലിപ്പനി സ്‌ഥീകരിച്ചു. 13 പേര്‍ക്ക്‌ രോഗം സംശയിക്കുന്നുണ്ട്‌. ഡെങ്കിപ്പനി ഏഴുപേര്‍ക്കുള്ളതായി സംശയിക്കുന്നുണ്ട്‌. രണ്ടുമാസത്തെ പനിബാധിതരുടെ കണക്കു പരിശോധിക്കുമ്പോള്‍ എണ്ണത്തില്‍ ഗണ്യമായ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. ജൂലൈയില്‍ പനിക്കായി ചികിത്സ തേടിയത്‌ 9335 ആണെങ്കില്‍ കഴിഞ്ഞമാസം 6339 എന്നാണ്‌.
പൊതുവേ പനിബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പലയിടത്തും എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്‌ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്‌. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടല്ല പകര്‍ച്ചവ്യാധികള്‍ പടരുന്നത്‌. ജില്ലയില്‍ പ്രളയം ബാധിച്ചതിനുശേഷം ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌ത മരണം ആദിവാസി യുവതിയുടെയാണ്‌. ബൈസണ്‍വാലി കോമാളിക്കുടിയില്‍ വേലുച്ചാമിയുടെ ഭാര്യ ലേഖ(27)യാണു മരിച്ചത്‌. പരിശോധനയില്‍ ആരോഗ്യനില വഷളായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേയ്‌ക്ക്‌ റഫര്‍ ചെയ്യാനുള്ള നടപടിക്കിടയിലാണു മരണം സംഭവിച്ചത്‌.
ആദിവാസി യുവതിയുടെ മരണത്തെത്തുടര്‍ന്ന്‌ ഇന്നലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിയില്‍ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലയില്‍ ഇന്നു മെഗാ ഡ്രൈവ്‌ ക്ലീനിങ്‌ നടത്തും. കുടിവെള്ള സ്രോതസുകളും ജലാശയങ്ങളും വാസസ്‌ഥലങ്ങളും മണ്ണും ചെളിയും മാലിന്യവും അടിഞ്ഞുകൂടി മലിനമായിട്ടുണ്ട്‌. നിലവില്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. എന്നിരുന്നാലും ശുചീകരിക്കപ്പെട്ട ഇടങ്ങളുടെ ആരോഗ്യശുചിത്വ നിലവാരം ഉറപ്പു വരുത്താനും ദുര്‍ഘട പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമാണ്‌ ഇന്നു ജില്ലയിലെ മുഴുവന്‍ തദ്ദേശസ്‌ഥാപന പരിധിയിലും മെഗാ ക്ലീനിങ്‌ ഡ്രൈവ്‌ സംഘടിപ്പിക്കുന്നത്‌. രാവിലെ എട്ടു മുതല്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കും. ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കാന്‍ നടപടി സ്വീകരിക്കും. ശേഖരിച്ച മാലന്യം ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ജില്ലാ ഹരിത കേരളാ മിഷനും ശുചിത്വമിഷനും സംയുക്‌തമായി സ്വീകരിക്കും. ജില്ലാതല ഉദ്‌ഘാടനം വണ്ടിപ്പെരിയാറ്റില്‍ നടക്കും.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW