Friday, November 16, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

മന്ത്രി മണിക്കെതിരേ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌; ആര്‍.എസ്‌.പി. നേതാവിനെ മര്‍ദിച്ചതായി പരാതി

uploads/news/2018/09/245124/2.jpg

നെടുങ്കണ്ടം: മന്ത്രി എം.എം. മണിക്കെതിരായ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ ആര്‍.എസ്‌.പി. ഉടുമ്പന്‍ചോല നിയോജകമണ്ഡലം സെക്രട്ടറിയെ മര്‍ദിച്ചതായി പരാതി.
മുല്ലവേലില്‍ എം.എസ്‌. ഷാജി(42) യെയാണ്‌ ഒരു സംഘം കഴിഞ്ഞദിവസം മര്‍ദിച്ചത്‌. സംഭവത്തിനു പിന്നില്‍ സി.പി.എം. ചേമ്പളം
ബ്രാഞ്ച്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളവരാണെന്നു ആര്‍.എസ്‌.പി. ആരോപിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണു സംസ്‌ഥാനത്തെ പ്രളയത്തിനു കാരണമായതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ്‌ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ഷാജി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
തുടര്‍ന്ന്‌ വെള്ളിയാഴ്‌ച രാത്രി 7.10 ന്‌ പടിഞ്ഞാറേക്കവലയില്‍ മാര്‍ക്കറ്റിനു സമീപം നില്‍ക്കുമ്പോള്‍ ആറംഗ സി.പി.എം. പ്രവര്‍ത്തകര്‍ പിന്നില്‍നിന്ന്‌ ആക്രമിക്കുകയായിരുന്നെന്ന്‌ ഷാജി ആരോപിച്ചു. മര്‍ദനത്തില്‍ ഷാജിയുടെ പല്ലുകള്‍ ഇളകി. പിന്നീട്‌ വെല്ലുവിളിച്ച ശേഷമാണ്‌ ഇവര്‍ മടങ്ങിയതെന്നും താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാജി പറഞ്ഞു. സംഭവത്തില്‍ പോലീസ്‌ കേസെടുത്തു. ഷാജിക്കു നേരെ സി.പി.എം. കരുതിക്കൂട്ടി അക്രമം നടത്തുകയായിരുന്നെന്ന്‌ യു.ഡി.എഫ്‌ ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ പ്രതിഷേധ യോഗം ചേരും.
ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്‌ഘാടനം ചെയ്യും. എന്നാല്‍ ഷാജിക്കെതിരേ നടന്ന അക്രമത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു സി.പി.എം. നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ രാഷ്‌ട്രീയ കാരണങ്ങളില്ല. അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ വ്യക്‌തിപരമായ ഏറ്റുമുട്ടലാണ്‌ ഉണ്ടായതെന്നും ഏരിയാ സെക്രട്ടറി ടി.എം. ജോണ്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW