Monday, September 24, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

നടുക്കുന്ന ഓര്‍മയില്‍നിന്ന്‌ കരകയറി ബൈജു ശിവനും ഭാര്യയും

ചെറുതോണി: വീടു തകര്‍ന്നുവീണ നടുക്കുന്ന ഓര്‍മയിലും തന്റെ ജീവന്‍ തിരിച്ചുകിട്ടിയതിന്‌ നന്ദിപറയുകയാണു ചുരുളി ഈറ്റവേലിയില്‍ ബൈജു ശിവനും ഭാര്യ മഞ്‌ജുവും. ഉപജീവനത്തിനായി ചെറിയ ചായക്കട നടത്തുന്ന ബൈജു ബാങ്കില്‍ നിന്നും വായ്‌പയെടുത്ത്‌ ഏഴുലക്ഷം രൂപ മുടക്കി വീടു പണിതിരുന്നു.
വീടിനോടു ചേര്‍ന്നു നിര്‍മിച്ച തൊഴുത്തും വീടിന്റെ സംരക്ഷണഭിത്തിയും ഉള്‍പ്പെടെ പതിനഞ്ചിനു നടന്ന കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചുപോയി. 12ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന പശു അപകടത്തില്‍പ്പെട്ട്‌ ചത്തുപോയി. അപകടസമയത്ത്‌ ബൈജുവിന്റെ പിതാവ്‌ ശിവനും ഭാനുമതിയും വീട്ടിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്‌ക്കാണു രക്ഷപെട്ടത്‌. അപകട സമയത്ത്‌ ബൈജുവും ഭാര്യയും മക്കളും കടയിലായിരുന്നു. മംഗളം ദിനപ്പത്രത്തിന്റെ ചേലച്ചുവട്‌ ഏജന്റുകൂടിയാണു ബൈജു.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW