Tuesday, November 20, 2018 Last Updated 34 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

നിര്‍മാണ നിരോധനം: നടക്കുന്നത്‌ തെറ്റായ പ്രചാരണമെന്ന്‌ എം.പി.

ചെറുതോണി: ഇടുക്കിയില്‍ നിര്‍മാണങ്ങള്‍ നിരോധിച്ച്‌ ചീഫ്‌ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ടെന്ന നിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നവര്‍ അതില്‍നിന്നും പിന്തിരിയണമെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ഒരു ഉത്തരവും ഉണ്ടായിട്ടില്ല. ചീഫ്‌ സെക്രട്ടറിയുടേതായി വന്നിട്ടുള്ളത്‌ ഒരു കുറിപ്പ്‌ മാത്രമാണ്‌.
ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്‌ഥലങ്ങളില്‍ വീടുകള്‍ പുനര്‍നിര്‍മിക്കുന്നത്‌ സുരക്ഷിതമാണോ എന്നു പരിശോധിച്ച്‌ ഉറപ്പു വരുത്തണം എന്ന നിര്‍ദേശം മാത്രമാണ്‌ ചീഫ്‌ സെക്രട്ടറിയുടെ കുറിപ്പിലുള്ളത്‌. ഇക്കാര്യം സംസ്‌ഥാനത്താകെ ബാധകമാണ്‌. ഇക്കാര്യം മുഖ്യമന്ത്രി അസന്നിഗ്‌ദ്ധമായി നിയമസഭയിലും വ്യക്‌തമാക്കിയിട്ടുണ്ട്‌. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്‌ഥലങ്ങളിള്‍ പുനര്‍നിര്‍മാണം സാധ്യമാണോ എന്നത്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു സാങ്കേതിക സമിതി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കും. അതിന്‌ ശേഷമേ നിര്‍മാണ പ്രവര്‍ത്തനത്തിലേയ്‌ക്ക്‌ കടക്കാവൂ എന്നതാണു ചീഫ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നതെന്നും എം.പി. പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW