Tuesday, September 25, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

കമ്പിളികണ്ടം പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാളിനു തുടക്കമായി

അടിമാലി: കിഴക്കിന്റെ മണര്‍കാട്‌ എന്നറിയപ്പെടുന്ന കമ്പിളികണ്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പു പെരുന്നാളിനും സുവിശേഷ മഹായോഗത്തിനും തുടക്കമായി. ചെന്നൈ, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയെത്തുടര്‍ന്ന്‌ മെത്രാപ്പോലീത്ത പെരുന്നാള്‍ കൊടി ഉയര്‍ത്തി.
ബസേലിയോസ്‌ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ 21-ാമത്‌ ശ്രാദ്ധ നേര്‍ച്ചയ്‌ക്കുശേഷം ഫാ. ക്ലീമീസ്‌ എല്‍ദോ ധ്യാനപ്രസംഗം നടത്തി. വികാരി ഫാ. ബേസില്‍ അബ്രഹാം കാരിപ്ര, ഫാ. എല്‍ദോസ്‌ കുമ്മംകോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ടു നടന്ന സന്ധ്യാപ്രാര്‍ഥന, വിവിധ മേഖലകളില്‍ മികവ്‌ തെളിയിച്ചവര്‍ക്കുള്ള അനുമോദനം, സുവിശേഷ പ്രസംഗം എന്നിവ നടന്നു.
ഇന്നു രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ഥന, കുര്‍ബാന എന്നിവയ്‌ക്ക്‌ ഫാ. എല്‍ദോസ്‌ പുളിഞ്ചോട്ടില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നേര്‍ച്ചഭക്ഷണം. വൈകിട്ട്‌ ആറിനു സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം. തിങ്കളാഴ്‌ച രാവിലെ 7-ന്‌ പ്രഭാത പ്രാര്‍ത്ഥന, കുര്‍ബ്ബാന, പ്രസംഗം. നേര്‍ച്ചഭക്ഷണം. വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം. ചൊവ്വാഴ്‌ച രാവിലെ 7-ന്‌ പ്രഭാത പ്രാര്‍ഥന, കുര്‍ബാന, പ്രസംഗം- ഫാ. സി.യു. എല്‍ദോസ്‌. നേര്‍ച്ചഭക്ഷണം. വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം- ഫാ. മാത്യൂസ്‌ കാട്ടിപ്പറമ്പില്‍. അഞ്ചിന്‌ രാവിലെ 7-ന്‌ പ്രഭാത പ്രാര്‍ഥന, കുര്‍ബ്ബാന, പ്രസംഗം ഫാ. ലിജു മാത്യു. നേര്‍ച്ചഭക്ഷണം. വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം. ആറിന്‌ രാവിലെ 7-ന്‌ പ്രഭാത പ്രാര്‍ഥന, കുര്‍ബ്ബാന, പ്രസംഗം. നേര്‍ച്ചഭക്ഷണം. വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം. ഏഴിന്‌ രാവിലെ 7-ന്‌ പ്രഭാത പ്രാര്‍ഥന, കുര്‍ബാന, പ്രസംഗം.
വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, പ്രസംഗം. പ്രധാന പെരുന്നാള്‍ ദിനമായ എട്ടിന്‌ രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ഥന, മൂന്നിന്മേല്‍ കുര്‍ബാന. 10.30-ന്‌ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ തിരുശേഷിപ്പ്‌ വണക്കം, പ്രദിക്ഷിണം, ആശീര്‍വാദം, നേര്‍ച്ചഭക്ഷണം, ലേലം, കൊടിയിറക്ക്‌. പെരുന്നാള്‍ പരിപാടികള്‍ക്ക്‌ വികാരി ഫാ. ബേസില്‍ ഏബ്രഹാം കാരിപ്ര, ട്രസ്‌റ്റിമാരായ പി.ഇ. ഷാജി പാറേക്കുടിയില്‍, കെ.പി. ബിജു കിഴക്കേമുരിയഞ്ചേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW