Friday, September 14, 2018 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.13 AM

മൃഗസമ്പത്തിന്‌ കനത്ത നാശം

തൊടുപുഴ: ജില്ലയിലെ പ്രകൃതിദുരന്തത്തില്‍ മൃഗസംരക്ഷണ മേഖലയ്‌ക്കും കനത്ത നാശം. ലഭ്യമായ കണക്കുകള്‍ പ്രകാരം 106 കന്നുകാലികളും 79 ആടുകളും 10 പോത്തുകളും 9008 കോഴികളും 67 താറാവുകളും 28 പന്നികളും അഞ്ച്‌ ടര്‍ക്കികളും 25 മുയലുകളും ആറു കിടാക്കളും ചത്തൊടുങ്ങി.
91 തൊഴുത്തുകള്‍ക്കും 11 ആട്ടിന്‍കൂടുകള്‍ക്കും എട്ട്‌ കോഴിക്കൂടുകള്‍ക്കും നാലു പന്നിക്കൂടുകള്‍ക്കും നാശം സംഭവിച്ചു. 3000 കിലോയോളം മത്സ്യവും ഒന്‍പതു ചാക്കോളം കാലിത്തീറ്റയും നശിച്ചു. 31 കര്‍ഷകരുടെ തീറ്റപ്പുല്‍കൃഷിക്ക്‌ നഷ്‌ടമുണ്ടായി. പന്നിയാര്‍കുട്ടി വെറ്ററിനറി സബ്‌ സെന്ററിന്‌ കേടുപാട്‌ സംഭവിച്ചു.
ദുരന്തത്തിന്റെ ആരംഭത്തില്‍ത്തന്നെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച്‌ 24 മണിക്കൂറും സേവനം നല്‍കുന്നതിനായി റാപ്പിഡ്‌ റസ്‌പോണ്‍സ്‌ ടീം രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്നതായി മൃഗസംരക്ഷണ വകുപ്പ്‌ പി.ആര്‍.ഒ: ഡോ. ബിജു ജെ.ചെമ്പരത്തി പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ വാഴത്തോപ്പ്‌ മേഖല, ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തില്‍ അടിമാലി മേഖല, ചീഫ്‌ വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കുമളി എന്നിവിടങ്ങളില്‍ അവലോകനം നടത്തി സ്‌ഥിതി വിലയിരുത്തുകയും ചെയ്‌തിരുന്നു. ഇതിനോടകം 30,000 കിലോഗ്രാം കാലിത്തീറ്റയും 2000 കിലോഗ്രാം ധാതുലവണമിശ്രിതവും വിതരണം ചെയ്‌തിട്ടുണ്ട്‌. മരുന്നുകളും പ്രതിരോധ സാമഗ്രികളും അണുനാശിനികളും സെന്‍ട്രല്‍ സ്‌റ്റോറില്‍ നിന്ന്‌ ലഭ്യമാക്കി വിതരണം ചെയ്‌തു. നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുള്ളവര്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും പി.ആര്‍.ഒ. അറിയിച്ചു.

Ads by Google
Advertisement
Sunday 02 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW