Sunday, September 02, 2018 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

എ.സി. റോഡില്‍ അപകടമേറുന്നു

uploads/news/2018/09/245114/1.jpg

കുട്ടനാട്‌: എ.സി. റോഡില്‍ അപകടങ്ങള്‍ പതിവാക്കുന്നു. ജനം ആശങ്കയില്‍. ഇന്നലെ ഭക്ഷ്യ ധാന്യങ്ങളുമായി പോയ രണ്ടു ലോറികളാണു വെള്ളക്കെട്ടില്‍ അപകടത്തില്‍പ്പെട്ടത്‌.
ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു കൊണ്ടുപോയ സാധനങ്ങള്‍ അടങ്ങിയ ലോറി മങ്കൊമ്പ്‌ പാലത്തിനു സമീപത്തും. പുളിങ്കുന്നിലുള്ള ഏവീസ്‌ ഫുഡ്‌ പ്രോഡക്‌ട്‌സിന്റെ കമ്പിനിയിലേക്കു ഗോതമ്പുമായി പോയ ലോറി രാവിലെ നെടുമുടി നസ്രത്ത്‌ ജങ്‌ഷനു സമീപത്തുമാണ്‌ അപകടത്തില്‍ പെട്ടത്‌.
ഇരു വാഹനങ്ങളിലെയും ജീവനക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. നസ്രത്ത്‌ ഭാഗത്തെ വെള്ളക്കെട്ടിലെ കുഴിയില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു 300 ചാക്ക്‌ ഗോതമ്പുമായി പോയ ലോറി അപകടത്തില്‍പെട്ടത്‌.
ലോറി റോഡിന്റെ ഇടതുവശത്തായി ഒരുവശം പൂര്‍ണമായി മറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്നു മറ്റു വാഹനങ്ങളിലായി ലോഡ്‌ മാറ്റി ഇറക്കി ക്രയിന്‍ ഉപയോഗിച്ചു വൈകിട്ട്‌ ആറോടെയാണു ലോറി ഉയര്‍ത്തിയത്‌.
ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെയാണു ചങ്ങനാശേരി ദുരിതാശ്വാസ ക്യാമ്പിലേക്കു സാധനങ്ങളുമായി പോയ ലോറി അപകടത്തില്‍പെട്ടത്‌. വെള്ളക്കെട്ടിലെ കുഴിയില്‍ വീണു
നിയന്ത്രണം വിട്ട ലോറി എസി കനാലിലേക്കു മറിയുകയായിരുന്നു. അരി, പഞ്ചസാര, ഉപ്പ്‌, എണ്ണ ഉള്‍പ്പടെ അഞ്ചര ടണ്ണോളം സാധനങ്ങള്‍ ലോറിയിലുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW