Wednesday, November 21, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

വി. ദിനകരന്റെ ആരോപണം അടിസ്‌ഥാന രഹിതം: മത്സ്യഫെഡ്‌ ചെയര്‍മാന്‍

ആലപ്പുഴ: ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്റെ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന്‌ കേരളാ സംസ്‌ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറിയും മത്സ്യഫെഡ്‌ ചെയര്‍മാനുമായ പി.പി. ചിത്തരഞ്‌ജന്‍. മത്സ്യത്തൊഴിലാളികളെ പ്രളയക്കെടുതി അനുഭവിക്കുന്നവരുടെ
രക്ഷാപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കണമെന്ന ആശയം മുഖ്യമന്ത്രിയാണു മുന്നോട്ടുവച്ചത്‌. മുഖ്യമന്ത്രി ഫിഷറീസ്‌ മന്ത്രിയോട്‌ വകുപ്പുതലത്തില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന്‌ 15ന്‌ രാത്രിതന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ബോട്ടുകള്‍ക്ക്‌ ആവശ്യമായ ഇന്ധനവും നല്‍കിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന്റെ അറിയിപ്പില്ലാതെ തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഈ പ്രവര്‍ത്തനം എല്ലാവരും കൂടി നടത്തിയതാണ്‌. ദിനകരന്‍ ഇതിനെ വര്‍ഗീയവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്നും ചിത്തരഞ്‌ജന്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ തയാറാക്കിയ കണക്കില്‍ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്തുമെന്ന്‌ ഫിഷറീസ്‌ മന്ത്രി പറഞ്ഞിട്ടും തെറ്റായ പ്രചരണം ദിനകരന്‍ നടത്തുകയാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW