Wednesday, September 26, 2018 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

നാശനഷ്‌ടങ്ങള്‍ തിട്ടപ്പെടുത്താന്‍ കാലതാമസമരുത്‌: കൊടിക്കുന്നില്‍ സുരേഷ്‌

എടത്വാ: വെള്ളപ്പൊക്ക കെടുതികള്‍ക്ക്‌ ഇരയായവര്‍ക്കുള്ള നാശനഷ്‌ടങ്ങള്‍ തിട്ടപ്പെടുത്തുന്നതില്‍ കാലതാമസം അവസാനിപ്പിച്ചു നഷ്‌ടപരിഹാരം വേഗത്തില്‍ ലഭിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ആവശ്യപ്പെട്ടു.
മന്ത്രിമാരും ഉദ്യോഗസ്‌ഥരും വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതല്ലാതെ നഷ്‌ടപരിഹാരം ലഭിക്കുതിന്‌ വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
വെള്ളപ്പൊക്ക കെടുതികള്‍ക്ക്‌ ഇരയായവര്‍ക്ക്‌ പ്രാഥമിക ചെലവിനായി നല്‍കുന്ന പതിനായിരം രൂപ ഇതുവരെ പൂര്‍ണമായും നല്‍കിയിട്ടില്ല. കുട്ടനാട്ടിലും ചെങ്ങന്നൂരിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്‌. വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ്‌ ഹൗസുകളില്‍ നിന്നും വെള്ളം ടാങ്കര്‍ ലോറികളില്‍ ശേഖരിച്ച്‌ നേരിട്ട്‌ വീടുകളില്‍ എത്തിക്കാനുള്ള നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. വാട്ടര്‍ അതോറിട്ടിയും ത്രിതല പഞ്ചായത്തുകളും ശുദ്ധജലം എത്തിക്കുതിന്‌ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കേന്ദ്രസഹായത്തിനായി സൗകര്യപ്രദമായ തീയതിയില്‍ പ്രധാനമന്ത്രിയെ കാണുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW