Friday, September 14, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

ഔദ്യോഗിക ശുചീകരണം പൂര്‍ത്തിയായതായി മന്ത്രി

ആലപ്പുഴ: കുട്ടനാട്‌ മേഖലയിലെ ഔദ്യോഗിക ശുചീകരണം പൂര്‍ത്തിയായതായി മന്ത്രി ജി. സുധാകരന്‍.
ഇതുമായി ബന്ധപ്പെട്ട്‌ ഏര്‍പ്പെടുത്തിയിരുന്ന പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്താനും ഇനിയും ശുചീകരണത്തിന്‌ എത്തുന്നവര്‍ തങ്ങളുടെ വാഹനസൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരത്തില്‍ വരുന്നവര്‍ക്ക്‌ ഓരോ കേന്ദ്രത്തിലുമുള്ള ഭക്ഷണകേന്ദ്രങ്ങളിലൂടെ ഭക്ഷണവും വെള്ളവും നല്‍കും.
ശുചീകരണത്തിനു വരുന്നവര്‍ ജില്ലാ ഭരണകൂടത്തെ വിവരം ധരിപ്പിക്കണമെന്നും പൊതുഗതാഗത സംവിധാനത്തിന്റെ ദുര്‍വ്യയം ഒഴിവാക്കാനായാണ്‌ ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കൈനകരി, നെടുമുടി, ചമ്പക്കുളം എന്നിവടങ്ങളിലൊഴികെ ഏതാണ്ടെല്ലായിടത്തും ഇതിനകം ശുചീകരണം പൂര്‍ത്തിയായിട്ടുണ്ട്‌.
ഇനിയും ഏതെങ്കിലും പ്രദേശത്ത്‌ ശുചീകരണം നടത്തുന്നതിന്‌ പഞ്ചായത്തു പ്രസിഡന്റുമാരുടെ ആവശ്യപ്രകാരം എത്തുന്നവര്‍ക്കായി പ്രത്യേക സൗകര്യം ചെയ്യുന്നത്‌ പരിഗണിക്കാന്‍ മന്ത്രി ജില്ല കളക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW