Saturday, April 20, 2019 Last Updated 17 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

സൈക്കിള്‍ മോഹമുപേക്ഷിച്ച്‌ ദുരിതാശ്വാസത്തിന്‌ സഹായമേകി കുഞ്ഞു സെയിന്‍

ആലപ്പുഴ: സക്കറിയ ബസാറില്‍ അമീറിന്റെയും റംലത്തിന്റെയും മകന്‍ മൂന്നരവയസുള്ള സെയിന്‍ മുഹമ്മദിന്റെ വലിയ മോഹമായിരുന്നു കുഞ്ഞുസൈക്കിളെന്നത്‌. നാടൊന്നാകെ ദുരിതകാലത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ കുഞ്ഞുമോഹം വേണ്ടെന്നുവയ്‌ക്കുകയാണവന്‍.
സൈക്കിളിനായി കുടുക്കയില്‍ കരുതിയ തുകയുമായി സെമിന്‍ പിതാവ്‌ അമീറിനൊപ്പം ഇന്നലെ കളക്‌ടറേറ്റില്‍ വന്നത്‌ ഈ കുടുക്ക പൊതുമരാമത്ത്‌ മന്ത്രി ജി.സുധാകരനു കൈമാറാനാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ കുഞ്ഞുസംഭാവന സെമിന്‍ മന്ത്രിക്കു കൈമാറി. നെറുകയില്‍ ചുംബനം നല്‍കിയാണു മന്ത്രി സെമിനെ തന്റെ നന്ദിയും സ്‌നേഹവും പ്രകടിപ്പിച്ചത്‌.
ദുബായില്‍ സെയില്‍സ്‌മാനായി പ്രവവര്‍ത്തിക്കുകയാണ്‌ സെമിന്റെ ബാപ്പ അമീര്‍. ഇവിടെ ഭാര്യയുടെ ചേച്ചിയെ കുട്ടികളെ ഏല്‍പ്പിച്ചാണ്‌ അമീറും ഭാര്യ റംലയും വിദേശത്ത്‌ ജോലിക്കു പോയത്‌. പലപ്പോഴായി കിട്ടിയ ചെറിയ തുകകളാണു തന്റെ സ്വപ്‌നവാഹനത്തിനായി സെമിന്‍ കൂട്ടിവച്ചത്‌.
അടുത്തയാഴ്‌ച ദുബായ്‌ക്ക്‌ മക്കളെ കൂട്ടികൊണ്ടുപോകാനാണ്‌ അമീര്‍ ഇപ്പോള്‍ നാട്ടിലെത്തിയത്‌. ഇതിനിടയിലാണ്‌ സെമിന്റെ ആഗ്രഹം നിറവേറ്റാന്‍ സമയം കണ്ടെത്തിയത്‌. കളക്‌ടറേടറ്റിലെത്തിയ സെമിനൊപ്പം സഹോദരിയും ഉമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ്‌ നവാസുമുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW