Monday, December 10, 2018 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.12 AM

ചാകരയില്‍ കണവ; തീരത്ത്‌ ആഹ്‌ളാദം

അമ്പലപ്പുഴ: പുന്നപ്ര ചള്ളി ചാകരയില്‍ അയലക്കു വില ഇടിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി കണവ ലഭിച്ചതു മത്സ്യമേഖലയ്‌ക്കു പ്രതീക്ഷ നല്‍കി. ചള്ളിയില്‍ ചാകര കടപ്പുറത്തുനിന്ന്‌ മല്‍സ്യം പിടിക്കാന്‍ പോയ എച്ച്‌.എം വലവള്ളക്കാര്‍ക്കാണ്‌ കണവ ലഭിച്ചത്‌. വലിയ കണവക്കു 300 ഉം ചെറുതിന്‌ 250 രൂപ വിലവച്ചാണു ലേലത്തില്‍ പോയത്‌. സാധാരണ പുറംകടലില്‍ മത്സ്യബന്ധനം നടത്തുന്ന ഫിഷിങ്‌ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ്‌ വലിയ കണവ ലഭിക്കുന്നത്‌.
കണവ കൂടുതലായും വിദേശത്തേക്കു കയറ്റി അയയ്‌ക്കുകയാണ്‌. അതേസമയം പരമ്പരാഗത വള്ളങ്ങള്‍ ഇന്നലെയും അയല മാത്രമാണു ലഭിച്ചത്‌. ഇതിന്‌ ആവശ്യക്കാര്‍ കുറവായതിനാല്‍ വളത്തിനു പൊടിക്കാനായി കയറ്റി അയച്ചു. വില ഇടിഞ്ഞതുമൂലം ഇന്ധന ചെലവു പോലും കിട്ടിയില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 02 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW