Saturday, July 20, 2019 Last Updated 32 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.50 AM

വാജ്‌പേയിയുടെ ചിതാഭസ്‌മ നിമജ്‌ജനയാത്ര

uploads/news/2018/09/245005/4.jpg

കോട്ടയം: പ്രസ്‌ഥാനത്തിന്റെ ചട്ടക്കൂടുകള്‍ ലംഘിക്കാതെയും അതില്‍മാത്രം ഒതുങ്ങി നില്‍ക്കാത്തതുമായിരുന്നു മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ പ്രവര്‍ത്തനരീതിയെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍ പിളള. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ചിതാഭസ്‌മ നിമജ്‌ജനയാത്ര കോട്ടയത്ത്‌ എത്തിയശേഷം ചേര്‍ന്ന അനുസ്‌മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതൃസ്‌ഥാനം ഭരണകൂടത്തെ അവഹേളിക്കാന്‍ മാത്രമുളളതല്ലെന്ന്‌ തെളിയിച്ച നേതാവാണ്‌ വാജ്‌പേയിയെന്നു ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ പറഞ്ഞു. ജില്ലാപ്രസിഡന്റ്‌ എന്‍. ഹരി അധ്യക്ഷത വഹിച്ചു. ചിതാഭസ്‌മം നിറച്ച കുടം സംസ്‌ഥാന പ്രസിഡന്റില്‍നിന്നും എന്‍. ഹരി ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ചിതാഭസ്‌മം ബി.ജെ.പി ജില്ല ആസ്‌ഥാനത്ത്‌ എത്തിച്ചു.
നേതാക്കളായ പി.കെ. കൃഷ്‌ണദാസ്‌, എ.എന്‍. രാധാകൃഷ്‌ണന്‍, പി.എം.വേലായുധന്‍, ബി. രാധാകൃഷ്‌ണമേനോന്‍, ജെ.ആര്‍. പദ്‌മകുമാര്‍, രേണു സുരേഷ്‌, ജയസൂര്യന്‍, രേണു സുരേഷ്‌ , ഇ.എസ്‌. ബിജു എന്നിവര്‍ സംസാരിച്ചു.
ഇന്ന്‌ രാവിലെ 10ന്‌ ഓഫീസില്‍ നിന്നും ആരംഭിക്കുന്ന ചിതാഭസ്‌മ നിമജ്‌ജന യാത്ര നാഗമ്പടത്ത്‌ എത്തിക്കും. പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം 11ന്‌ നാഗമ്പടം കടവില്‍ നിമജ്‌ജനം ചെയ്യും.

Ads by Google
Advertisement
Saturday 01 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW