Monday, September 24, 2018 Last Updated 47 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.50 AM

തലയാഴം കൂവം മേഖലയില്‍ ഏഴ്‌ കുടുംബങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ

uploads/news/2018/09/245004/3.jpg

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തു നാലാം വാര്‍ഡിലെ കൂവം വനം മേഖലയിലെ ഏഴ്‌ കുടുംബങ്ങള്‍ ഇപ്പോഴും പ്രളയക്കെടുതിയില്‍ തന്നെ. പാടശേഖരങ്ങളുടെ നടുവില്‍ താമസിക്കുന്ന ഏഴോളം കുടുംബങ്ങള്‍ വെള്ളത്തില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്‌.
പാടശേഖരങ്ങളുടെ വരമ്പുകളിലൂടെയായിരുന്നു ഇഴരുടെ യാത്ര. പുഴയ്‌ക്കു സമാനമായ രീതിയില്‍ പാടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്‌. പലരും ദൂരസ്‌ഥലങ്ങളിലുള്ള ബന്ധുവീടുകളിലും മറ്റുമാണ്‌ അഭയം പ്രാപിച്ചിരിക്കുന്നത്‌. കാരണം ദുരിതാശ്വാസ ക്യാമ്പുകള്‍ പലതും പിരിച്ചുവിട്ടു. ഇതോടെ ഇവര്‍ക്ക്‌ ആശ്രയം ബന്ധുവീടുകളായി. വീട്ടുകാരില്‍ ചിലര്‍ ബന്ധുവീടുകളില്‍നിന്നു വള്ളത്തില്‍ ഇന്നലെ വീടുകളില്‍ എത്തിയിരുന്നു. വീടിന്റെ അവസ്‌ഥ കണ്ടു പലരും വാവിട്ടുകരഞ്ഞു. കാരണം സര്‍വതും നശിച്ചു. സമീപത്തുള്ള മുന്‍പഞ്ചായത്തു പ്രസിഡന്റ്‌ ലിജി സലഞ്‌ജ്‌രാജിന്റെ വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയിരുന്നു.
ഇവരുടെ സഞ്ചാരമാര്‍ഗമായിരുന്ന വനം കല്ലറ റോഡില്‍ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്‌. പലരുടെയും പണി ആയുധങ്ങളും നശിച്ചുപോയി. വനം മേഖലയിലെ പാടശേഖരങ്ങളില്‍ കൊയ്‌ത്തിനുമുന്‍പ്‌ കൃഷിയൊരുക്കങ്ങള്‍ നടത്തിയിരുന്ന റെജിയുടെ ട്രില്ലര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി.
വെള്ളം ഇറങ്ങിയപ്പോള്‍ റെജി ട്രില്ലര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളം കയറി നശിച്ച അവസ്‌ഥയിലായിരുന്നു. ഇവിടെയുള്ള ചിലര്‍ കുടുംബങ്ങളിലേക്കു തിരിച്ചെത്തിയെങ്കിലും വീടുകള്‍ വാസയോഗ്യമാക്കുവാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും.

Ads by Google
Advertisement
Saturday 01 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW