Tuesday, September 25, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.50 AM

കോട്ടയം - കുമരകം റോഡില്‍ യാത്രാദുരിതം

uploads/news/2018/09/245003/2.jpg

കോട്ടയം: പ്രളയത്തില്‍ തകര്‍ന്ന കോട്ടയം -കുമരകം റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാകുന്നു. സംരക്ഷണ ഭിത്തിയില്ലാത്ത റോഡിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞു വീഴുമോയെന്ന ഭീതിയിലാണു യാത്രക്കാര്‍.
ബസ്‌ സര്‍വീസ്‌ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്കു സൈഡ്‌ കൊടുക്കുമ്പോള്‍ ആറിനോടു ചേര്‍ന്നുള്ള ഭാഗങ്ങള്‍ ഇടിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്‌. ഇത്തരത്തില്‍ സംഭവിച്ചാല്‍ വന്‍ ദുരന്തമാകും ഉണ്ടാകുക. റോഡിന്റെ പല ഭാഗത്തുള്ള സംരക്ഷണ ഭിത്തികള്‍ക്കും ഇളക്കം തട്ടിയിട്ടുണ്ട്‌.
അറുപറ ആറിന്റെ തീരത്തെ കല്‍ക്കെട്ടു തകര്‍ന്ന്‌ ആറ്‌ റോഡിലേക്കു കവിഞ്ഞു കയറിയിരുന്നു. റോഡിന്റെ ഇല്ലിക്കല്‍ ഭാഗമാണു കൂടുതല്‍ തകര്‍ന്നത്‌. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി ജങ്‌ഷനിലെത്തി.
വെള്ളം കയറി ദിവസങ്ങളോളം കിടന്നു രൂപപ്പെട്ട ചെറിയ കുഴികള്‍ വെള്ളം ഇറങ്ങി വാഹനങ്ങള്‍ ഓടിയതോടെ കുണ്ടുംകുഴിയുമായി. വാഹനയാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണു പലഭാഗത്തും ഉള്ളത്‌. ഇതോടൊപ്പം കുമരകം ഭാഗത്തെ റോഡരുകിലെ മരങ്ങള്‍ കടപുഴകി വീണു കിടക്കുന്നതും വാഹന യാത്രികള്‍ക്കു ഭീഷണിയാണ്‌. കുമരകം റോഡിന്റെ ഇല്ലിക്കല്‍ മുതല്‍ കുമരകം വരെ പലഭാഗവും തകര്‍ന്നു കിടക്കുകയാണ്‌.
അറുപറ ഭാഗത്തു റോഡിന്റെ തെക്കു വശത്തായി വമ്പന്‍ കുഴിയാണുള്ളത്‌. കിഴക്കുനിന്നു വരുന്ന വാഹനങ്ങള്‍ കുഴി ഒഴിവാക്കി കല്‍ക്കെട്ടു ചേര്‍ന്നു പോകേണ്ട അവസ്‌ഥയാണ്‌. പടിഞ്ഞാറു നിന്നുള്ള വാഹനങ്ങളും കല്‍ക്കെട്ടു ചേര്‍ന്നാണു പോകുന്നത്‌. കല്‍ക്കെട്ടു തകര്‍ന്ന ഭാഗത്തു ബാരിക്കേഡ്‌ തീര്‍ത്തിരിക്കുന്നതിനാല്‍ റോഡിനു വീതി കുറവാണ്‌. ഇരുവശത്തും വരുന്ന വാഹനങ്ങള്‍ റോഡിന്റെ ഒരേഭാഗത്തു കൂടി പോകുന്നതിനാല്‍ റോഡിനു സമ്മര്‍ദം കൂടുതല്‍ അനുഭവപ്പെടും. ബസ്‌ ഉള്‍പ്പെടെ വലിയ വാഹനം കല്‍ക്കെട്ടു ചേര്‍ന്നു പോകുമ്പോള്‍ അപകട സാധ്യത ഏറെയാണ്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW