Wednesday, November 21, 2018 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.50 AM

പ്രളയത്തില്‍ മുങ്ങി കള്ള്‌ വ്യവസായം

uploads/news/2018/09/245002/1.jpg

കോട്ടയം: പ്രളയക്കെടുതിയില്‍ മുങ്ങി ജില്ലയിലെ കള്ള്‌ വ്യവസായവും. പാലക്കാടന്‍ കള്ളിന്റെ വരവ്‌ കുറഞ്ഞതും, ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ചെത്തിക്കൊണ്ടിരുന്ന തെങ്ങുകള്‍ വെളളത്തിനടിയിലായതുമാണു ഷാപ്പു വ്യവസായത്തെ തകര്‍ത്തത്‌. കളളിനു ക്ഷാമം നേരട്ടതോടെ മദ്യപര്‍ ഷാപ്പ്‌ ഉപേക്ഷിക്കുകയും ചെയ്‌തു. ഇതോടെയാണു ജില്ലയിലെ കള്ള്‌വ്യവസായം പ്രതിസന്ധിയിലായത്‌. ജില്ലയിലെ നൂറോളം ഷാപ്പുകളാണു പ്രളയത്തില വെളളത്തിനടിയിലായത്‌.ഈ ഷാപ്പുകള്‍ ഒന്നും തന്നെ ഇതുവരെ തുറന്നിട്ടില്ല.ഈ ഷാപ്പുകളില്‍ പലതിനും കാര്യമായ കേടുപാടും ഉണ്ടായിട്ടുണ്ട്‌. ഇതോടെ നഷ്‌ടം ഇരട്ടിയാകുമെന്നാണു സൂചന.
പെരുമഴയും പ്രളയവും ഒന്നിച്ചെത്തിയതോടെയാണു നേരത്തെ തന്നെ നഷ്‌ടത്തിലായിരുന്ന ഷാപ്പ്‌ വ്യവസായം കൂടുതല്‍ പ്രതിസന്ധിയിലായത്‌. പ്രതിദിനം 60,00 ലിറ്റര്‍ കള്ളാണ്‌ ജില്ലയിലെ ഷാപ്പുകളില്‍ ആവശ്യമായി വരുന്നത്‌. എന്നാല്‍, ഇതില്‍ പത്ത്‌ ശതമാനം മാത്രമാണ്‌ ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്നത്‌. ബാക്കി പാലക്കാട്‌ നിന്നും എത്തുകയാണു ചെയ്യുന്നത്‌.
കേരളത്തെ മുക്കിയ പെരുമഴ എത്തിയതോടെ പാലക്കാടു നിന്നുള്ള കള്ളിന്റെ വരവ്‌ നാലിലൊന്നായികുറഞ്ഞു. ജില്ലയിലെ പ്രധാന കളള്‌ ഉല്‍പാദന കേന്ദ്രം അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ ചേക്ക മേഖലയാണ്‌. വെളളം പൊങ്ങിയതോടെ കളള്‌ ചെത്താനായി തൊളിലാളികള്‍ക്ക്‌ ഇവിടേയ്‌ക്ക്‌ എത്താനേ കഴിഞ്ഞില്ല. മാത്രമല്ല ഈ മേഖലയില്‍ ചെത്തിക്കൊണ്ടിരുന്ന തെങ്ങുകളെല്ലാം തന്നെ വെളളത്തിനടിയിലുമായി.
ഓരാഴ്‌ചയിലേറെ ചെത്താന്‍ കഴിയാതെ വന്നതോടെയും തെങ്ങിന്‍കുലകള്‍ വെളളത്തില്‍ മുങ്ങിയതും കാരണം മിക്ക കുലകളും ചീഞ്ഞുപോയി.
ഇതോടെ പടിഞ്ഞാറന്‍ മേഖലകളിലെ ഒരു തെങ്ങു പോലും ചെത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്‌.ഷാപ്പുകളില്‍ എത്തുന്നവരില്‍ ഏറെയും സാധാരണക്കാരായ തൊഴിലാളികളാണ്‌. മഴയെ തുടര്‍ന്ന്‌ ഇവരുടെ ജീവിത മാര്‍ഗം അടഞ്ഞതോടെ ഷാപ്പുകളിലും കച്ചവടം നേര്‍ പകുതിയായി കുറഞ്ഞു.
ജില്ലയിലെ ഷാപ്പ്‌ ഉടമസ്‌ഥരില്‍ ബഹുഭൂരിപക്ഷവും പാലക്കാട്‌ പനയും തെങ്ങും പാട്ടത്തിനെടുത്ത്‌ ചെത്തുകയാണ്‌ ചെയ്യുന്നത്‌. തൊഴിലാളികളെ ഇവിടെ നിയമിച്ചാണ്‌ ഇവര്‍ കള്ള്‌ ചെത്തിയിറക്കുന്നത്‌. പ്രളയക്കെടുതിയുടെ സമയത്തും തൊഴിലാളികള്‍ കള്ള്‌ ചെത്തിയെങ്കിലും ഇതു കൃത്യസമയത്തു ജില്ലയില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഈ കള്ള്‌ പുളിച്ച്‌ പോകുന്ന സ്‌ഥിതിയുണ്ടായി. ബാറുകള്‍ തുറക്കുകയും, പ്രീമിയം ബ്രാന്‍ഡിലുള്ള വിദേശ മദ്യം കൂടുതലായി ബിവറേജസ്‌ ഷോപ്പുകളില്‍ എത്തുകയും ചെയ്‌തതോടെ ഷാപ്പുകളില്‍ കച്ചവടം കുറഞ്ഞിരുന്നു.ഇതിനു പിന്നലെ പ്രളയവും എത്തിയതോടെയാണ്‌ ഈ മേഖല തകര്‍ന്നടിഞ്ഞത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW