Friday, November 16, 2018 Last Updated 37 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.49 AM

പ്രളയ ദുരന്തത്തിന്‌ കൈത്താങ്ങായി മൈത്രി

പൈക: പ്രളയ ദുരന്തത്തില്‍ നാശനഷ്‌ടം നേരിട്ട ചെങ്ങന്നൂര്‍ പാണ്ടനാട്ടിലെ 100 കുടുംബങ്ങള്‍ക്ക്‌ സഹായവുമായി വിളക്കുമാടം മൈത്രി റസിഡന്റ്‌സ്‌ അസോസിയേഷന്‍.
വീടുകളില്‍ നേരിട്ടെത്തി വസ്‌ത്രങ്ങള്‍, പലവ്യഞ്‌ജനം, കുടിവെള്ളം, ലോഷനുകള്‍ എന്നിവ പ്രത്യേക കിറ്റുകളാക്കി വിതരണം ചെയ്‌തു. 500 കിലോ അരി ഉള്‍പ്പെടെയുള്ളവ അസോസിയേഷന്‍ അംഗങ്ങളില്‍നിന്നു ശേഖരിച്ച തുക വിനിയോഗിച്ച്‌ വാങ്ങി നല്‍കി.
പ്രസിഡന്റ്‌ സിബി തൂങ്കുഴി പാണ്ടനാട്‌ സെന്റ്‌ തെരേസാസ്‌ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ജോര്‍ജ്‌ കോട്ടപുറത്തിന്‌ കിറ്റുകള്‍ കൈമാറി. തുടര്‍ന്ന്‌ വൈദികരുടെ നേതൃത്വത്തില്‍ വീടുകള്‍തോറും കയറി ആവശ്യ സാധനങ്ങള്‍ നല്‍കി.
ചെങ്ങന്നൂര്‍ പള്ളി വികാരി ഫാ. ബെന്നി നെടുംപുറം, സെക്രട്ടറി സിബി മൂവേലില്‍, ബെന്നി ചെമ്പകശ്ശേരില്‍, ഷാജി കോട്ടയില്‍, മാത്തച്ചന്‍ ഉപ്പൂരത്തില്‍, ജോജോ പുള്ളുവയലില്‍, തോമസ്‌ പംഗ്ലാവില്‍, ജോഷി കുന്നത്തുപുരയിടം, ജെയ്‌സണ്‍ പന്തലാനി, പ്രശാന്ത്‌ മണ്ഡപത്തില്‍, അലന്‍ ബെന്നി, മാത്യു കോട്ടയില്‍, ക്രിസേ്‌റ്റാ സിബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 01 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW