Sunday, September 23, 2018 Last Updated 40 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.49 AM

കുട്ടനാട്ടില്‍ ക്ലീനിങ്ങിന്‌ മാര്‍ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള വൈദികസംഘം

പാലാ: രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ 70 വൈദികര്‍ കുട്ടനാട്ടിലെ ചേന്നങ്കരി ഇടവകയിലെ സ്‌കൂളും നിരവധി വീടുകളും ശുചിയാക്കി.
ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതാബിഷപ്‌ മാര്‍ ജോസഫ്‌ സ്രാമ്പിക്കലും ഒപ്പമുണ്ടായിരുന്നു. ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ്‌ തറയില്‍, ചേന്നങ്കരി വികാരി ഫാ. ജോര്‍ജ്‌ പനക്കേഴീ എന്നിവരും ശുചീകരണത്തിനു നേതൃത്വം നല്‌കി.
പാലാ രൂപതയിലെ വൈദികര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ടിറങ്ങിയത്‌ നാട്ടുകാര്‍ക്കും വിവിധ സന്നദ്ധ സംഘങ്ങള്‍ക്കും ഏറെ പ്രചോദനമായി. ചേന്നങ്കരി ഇടവകാംഗങ്ങള്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും നന്ദിയര്‍പ്പിച്ചു.

Ads by Google
Advertisement
Saturday 01 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW