Sunday, June 16, 2019 Last Updated 26 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.49 AM

ഭരണങ്ങാനം വില്ലേജില്‍ പുരയിടങ്ങള്‍ തോട്ടമായി; പ്രതിഷേധവുമായി നാട്ടുകാര്‍

ഭരണങ്ങാനം: വില്ലേജില്‍ ഒട്ടേറെ പുരയിടങ്ങള്‍ തോട്ടമായി മാറിയതായി പരാതി. വിവിധ ബ്ലോക്ക്‌ നംബരിലും തണ്ടപ്പേര്‌ നംബരിലുംപെട്ട മൂന്ന്‌ സെന്റ്‌ മുതല്‍ അഞ്ചേക്കര്‍ വരെയുള്ള സ്‌ഥലം ഉടമകളുടെ പുരയിടമാണ്‌ തോട്ടമായി മാറിയത്‌.
ഈ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനായി പഞ്ചായത്ത്‌ ഓഫീസില്‍ പെര്‍മിറ്റ്‌ എടുക്കുവാന്‍ അപേക്ഷയുമായി എത്തുമ്പോഴാണ്‌ പലരും തങ്ങളുടെ ഭൂമി തോട്ടമായി മാറിയിരിക്കുന്നത്‌ അറിയുന്നത്‌.
പ്രളയക്കെടുതിയിലും കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്‌ക്കുമൊപ്പം മറ്റൊരു ഇരുട്ടടികൂടിയാണ്‌ കര്‍ഷകര്‍ക്ക്‌ ഉണ്ടായിരിക്കുന്നത്‌.
ഇത്‌ മാറ്റണമെങ്കില്‍ തഹസില്‍ദാര്‍ക്ക്‌ അപേക്ഷ നല്‍കി അവിടെനിന്ന്‌ വില്ലേജ്‌ ഓഫീസറുടെ റിപ്പോര്‍ട്ട്‌ വാങ്ങിക്കൊണ്ടുവരണമെന്നാണ്‌ നിര്‍ദേശം. വില്ലേജ്‌ ഓഫീസില്‍ എത്തുമ്പോള്‍ 1970 മുതലുള്ള ആധാരം എത്തിക്കണമെന്നും അതനുസരിച്ചുള്ള വസ്‌തുവിലെ ആദായം സംബന്ധിച്ച റിപ്പോര്‍ട്ട്‌പ്രകാരമാണ്‌ നടപടി അധികൃതര്‍ സ്വീകരിക്കുന്നത്‌.
കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമി ഏറ്റെടുക്കുന്നതിന്‌ നടത്തിയ സര്‍വേയിലെ പിഴവാണ്‌ നാട്ടുകാരുടെ പുരയിടങ്ങള്‍ തോട്ടമായി മാറാനിടയാക്കിയത്‌. റബര്‍കൃഷിയുള്ള പ്രദേശം മുഴുവന്‍ തോട്ടമായാണ്‌ മംഗലാപുരം ആസ്‌ഥാനമായുള്ള കമ്പനി നടത്തിയ സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന്‌ പറയപ്പെടുന്നു.
പുരയിടം തോട്ടമായി മാറ്റിയ നടപടി നാട്ടുകാരെ കൂടുതല്‍ വലയ്‌ക്കാതെ പരിഹരിക്കണമെന്ന്‌ ഗ്രീന്‍വാലി റെസിഡന്റ്‌സ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 01 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW