Wednesday, November 14, 2018 Last Updated 45 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.43 AM

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി 318പേര്‍ ഉരുള്‍പൊട്ടിയത്‌ 13ഇടങ്ങളില്‍

uploads/news/2018/09/244970/1.jpg

മലപ്പുറം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്‌ ഇനി 318 പേര്‍. നിലമ്പൂര്‍, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലായി നാല്‌ ക്യാംപുകളാണ്‌ നിലവില്‍ പ്രവര്‍ത്തിക്കുന്നത്‌. നിലമ്പൂര്‍ താലൂക്കിലെ എരഞ്ഞിമങ്ങാട്‌ യത്തീംഖാനയിലാണ്‌ കൂടുതല്‍ പേര്‍ താമസിക്കുന്നത്‌. 202 പേരാണ്‌ ഇവിടെ കഴിയുന്നത്‌. 54 കുടുംബങ്ങളിലെ 62 പുരുഷന്‍മാരും 82 സ്‌ത്രീകളും 58 കുട്ടികളുമാണ്‌ ഈ ക്യാമ്പിലുള്ളത്‌. കൊണ്ടോട്ടിയില്‍ രണ്ടും പൊന്നാനി താലൂക്കുക്കില്‍ ഒരു ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്‌. കൊണ്ടോട്ടി താലൂക്കിലെ രണ്ട്‌ ക്യാംപുകളിലായി എട്ട്‌ കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. 12 പുരുഷന്‍മാരും 10 സ്‌ത്രീകളും ആറ്‌ കുട്ടികളും അടക്കം 28 പേര്‍. പൊന്നാനി ചമ്രവട്ടം പ്ര?ജക്‌ട് ഓഫീസിലെ ക്യാംപില്‍ 23 കുടുംബങ്ങളിലെ 21 പുരുഷന്‍മാരും 35 സ്‌ത്രീകളും 32 കുട്ടികളും അടക്കം 88 പേര്‍ താമസിക്കുന്നു. പ്രളയകാലത്ത്‌ ജില്ലയില്‍ ആകെ 191 ക്യാംപുകളാണ്‌ പ്രവര്‍ത്തിച്ചത്‌. നാലായിരത്തില്‍ അധികം പേര്‍ ക്യാംപുകളില്‍ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന്‌ 187 ക്യാമ്പുകളിലുള്ളവര്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ച്‌ പോയി.
13 സ്‌ഥലങ്ങളിലാണ്‌ പ്രളയസമയത്ത്‌ ഉരുള്‍പൊട്ടലുണ്ടായത്‌. നിലമ്പൂര്‍ താലൂക്കിലാണ്‌ കൂടുതല്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഏഴിടത്താണ്‌ നിലമ്പൂരില്‍ ഉരുള്‍പൊട്ടലുണ്ടായത്‌. കരുവാരക്കുണ്ട്‌, അകമ്പാടം, കുറുമ്പലങ്ങോട്‌, കാളികാവ്‌, കേരള എസേ്‌റ്ററ്റ്‌, വില്ലേജുകളിലാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌. കാളികാവില്‍ മൂന്ന്‌ ഭാഗങ്ങളില്‍ അപകടകമുണ്ടായി. ഏറനാട്‌ താലൂക്കില്‍ മഞ്ചേരി, വെറ്റിലപ്പാറ, പെരകമണ്ണ വില്ലേജുകളിലും കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി, ചേലേമ്പ്ര, പുളിക്കല്‍ വില്ലേജുകളിലും ഉരുള്‍പൊട്ടലുണ്ടായി.
പ്രളയക്കെടുതികളുടെ, ആര്‍ക്കൈവ്‌സ് മൂല്യമുളള ഫോട്ടോകളും വീഡിയോകളും സര്‍ക്കാരിന്‌ സംഭാവനയായി നല്‍കാം. ഇന്‍ഫര്‍മേഷന്‍ - പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ സ്‌റ്റേറ്റ്‌ വീഡിയോ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നതിനായാണ്‌ സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്‌.
ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, കരകവിഞ്ഞും ഗതിമാറിയും ഒഴുകുന്ന പുഴകള്‍, ഉരുള്‍പൊട്ടലുകള്‍, വെളളപ്പൊക്കം, തകര്‍ന്നതോ വെളളത്തില്‍മുങ്ങിയതോ ആയ റോഡുകള്‍-പാലങ്ങള്‍, കേട്‌പറ്റിയതോ, വെള്ളംകയറിയതോ ആയ ആരാധനാലയങ്ങള്‍ -പ്രധാന സ്‌ഥാപനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, റിലീഫ്‌ ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുതലായവയുടെ ദൃശ്യങ്ങളാണ്‌ ആര്‍ക്കൈവ്‌ ചെയ്ുന്നത്‌യ. മൊബൈല്‍ ഫോണുകളില്‍ എടുത്തവയുമാകാം.
മാധ്യമസ്‌ഥാപനങ്ങള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ ഹാര്‍ഡ്‌ ഡിസ്‌ക്, ഡി.വി.ഡി മുതലായവകളിലാക്കി ഇവ സമര്‍പ്പിക്കാവുന്നതാണ്‌. ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും അവ എന്തെന്നു വ്യക്‌തമാക്കുന്ന കുറിപ്പ്‌, സംഭവസ്‌ഥലം, തീയതി, സമയം എടുത്ത വ്യക്‌തിയുടെ പേര്‌ എന്നിവ അനിവാര്യമാണ്‌. അവസാനതീയതി 2018 സെപ്‌റ്റംബര്‍ 10.ഫോണ്‍ 9496003205.പ്രളയക്കെടതി കാരണം ഇനി ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നദികളുടെ യഥാര്‍ത്ഥ സാഹചര്യം പരിഗണിച്ച്‌ പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കലക്‌ടര്‍ ആവശല്‍പ്പെട്ടു. കാലവര്‍ഷം കനത്തതോടെ ജില്ലയിലെ നദികളിലെയും തോടുകളിലെയും ജലനിരപ്പിന്റെ കൂടിയ തോത്‌് ലഭ്യമായ സാഹചര്യത്തില്‍ ഇതു കൂടി അടിസ്‌ഥാനമാക്കിയാവണം ഇത്തരം മേഖലകളിലും പരിസരങ്ങളിലും വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന്‌ കലക്‌ടര്‍ അമിത്‌ മീണ പറഞ്ഞു. ഇതിനായി സെപ്‌റ്റംബര്‍ ആദ്യവാരം പ്രത്യേക യോഗം ചേര്‍ന്ന്‌ മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കും. മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സെസിന്റെ അംഗീകാരത്തോടെ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി നല്‍കാവൂ. ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളിലുളളവരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
കാലവര്‍ഷത്തെ തുടര്‍ന്നു മാലിന്യമുക്‌തവും പ്രവര്‍ത്തന രഹിതവുമായ മുഴുവന്‍ ഓടകളും യുദ്ധകാലാടിസ്‌ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്‌് വകുപ്പിനെ ചുമതലപ്പെടുത്തി. മേഖലയെ മാലിന്യ മുക്‌തമാക്കുന്നതിനായി തൊഴിലുറപ്പ്‌ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കംപോസ്‌റ്റ് സ്‌ഥാപിക്കും. അയ്യപ്പ ഭക്‌തര്‍ക്കും മറ്റു സഞ്ചാരികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ മിനി പമ്പ മാതൃകയില്‍ വഴിക്കടവിലെ കെട്ടുങ്ങലില്‍ ടോയ്‌ലെറ്റ്‌, ക്ലോക്ക്‌ റൂം സൗകര്യത്തോടെയുള്ള ഇടത്താവളം നിര്‍മ്മിക്കും. ഇതിനായി പൊതുമരമാത്ത്‌ വകുപ്പിനു കീഴിലുള്ള 50 സെന്റ്‌് സ്‌ഥലം ഉപയോഗിക്കാനും തീരുമാനിച്ചു. ജില്ലയില്‍നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്‌ രണ്ട്‌ ലക്ഷത്തില്‍ കൂടുതല്‍ സംഭാവന നല്‍കിയവര്‍. ഷെല്‍ട്ടര്‍ മലപ്പുറം 2,00,000, എ.എം. മോട്ടോര്‍സ്‌ മലപ്പുറം 10,00,000, കോടൂര്‍ സര്‍വ്വീസ്‌ കോപ്പറേറ്റീവ്‌ ബാങ്ക്‌ 5,00,000, ഹോം സ്‌റ്റീല്‍ പ്രോജക്‌ട് കോട്ടക്കല്‍ 2,00,000, ബ്യൂട്ടിമാര്‍ക്ക്‌ ഗോള്‍ഡ്‌ കൊണ്ടോട്ടി 2,00,000, ഫ്രന്‍സ്‌ ക്രഷര്‍ വാലില്ലാപ്പുഴ 2,00,000, ഐ.സി.ഐ.സി.ഐ ബാങ്ക്‌ മലപ്പുറം 10,00,000, അബ്‌ദുല്‍ സമദ്‌ പറച്ചിക്കോട്‌ സെക്രട്ടറി 1982 ബാച്ച്‌, മണ്ണാര്‍ക്കാട്‌ 2,00,000, പി.എം.ആര്‍ ഗ്രാനൈറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ മലപ്പുറം 2,50,000 പേരപ്പുറത്ത്‌ മുഹമ്മദ്‌ ഹാജി 2,00,000, റിവാ റിയാദ്‌, വാഴക്കാട്‌ പ്രവാസി കൂട്ടം 2,30,000, എ.എ.എസ്‌.എം.എ.ടി, അല്‍മാജിദ്‌ ട്രൈഡിങ്‌ റിയാദ്‌ 2,80,000, അംഗനവാടി വര്‍ക്കേഴ്‌സ് ആന്‍ഡ്‌ ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റി 2,00,000, എം.സി മായില്‍ ഹാജി, കലിക്കറ്റ്‌ ഗ്രാനൈറ്റ്‌ 3,00,000.

Ads by Google
Advertisement
Saturday 01 Sep 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW