Sunday, November 18, 2018 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.42 AM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആര്യന്റെ ഓണസമ്മാനം

uploads/news/2018/09/244969/3.jpg

പുനലൂര്‍: വര്‍ണ പെന്‍സിലുകളും കുഞ്ഞ്‌ സൈക്കിളും കളര്‍ ചോക്കും സ്വപ്‌നം കണ്ട ആര്യന്‍ ഒടുവിലെ തന്റെ കുടുക്കയിലെ കൊച്ചു സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസത്തിന്‌ നല്‍കി.
തൊളിക്കോട്‌ ഗവ.എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ഥിയായ ആര്യന്‍ എ.എസ്‌.അയ്യരാണ്‌ ചെറിയ വഞ്ചിയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാനായി സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ക്ക്‌ കൈമാറിയത്‌. കഴിഞ്ഞ വര്‍ഷം കുടുംബാംഗങ്ങള്‍ നല്‍കിയ തുക അച്‌ഛന്‍ വാങ്ങി നല്‍കിയ വഞ്ചിയില്‍ ശേഖരിച്ചു വയ്‌ക്കുകയായിരുന്നു. ഇതിനിടെയാണ്‌ ടിവിയില്‍ മഴക്കെടുതിയെ പറ്റിയും വീടു നഷ്‌ടപ്പെട്ട കൂട്ടുകാരെപ്പറ്റിയും ആര്യന്‍ അറിഞ്ഞത്‌. തുടര്‍ന്നു മാതാപിതാക്കളുടെ അനുവാദത്തോടെ വഞ്ചിയിലുണ്ടായിരുന്ന അഞ്ഞൂറിലധികം രൂപ സ്‌കൂളിന്‌ നല്‍കുകയായിരുന്നു. ഹെഡ്‌മാസ്‌റ്റര്‍ കെ.ജി. ഏബ്രാഹാമിന്റെ നേതൃത്വത്തില്‍ കുട്ടികളെ കൊണ്ട്‌ തന്നെ വഞ്ചിയിലെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി. ഓണാവധിയ്‌ക്ക് മുന്‍പ്‌ സ്‌കൂളില്‍ നിന്നും പ്രളയബാധിതരെ സഹായിക്കാനായി കുട്ടികളുടെ കൈയില്‍ കവറുകള്‍ കൊടുത്തുവിട്ടിരുന്നു. തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കും. ജില്ലയുടെ
കിഴക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിച്ച ദുരിതാശ്വാസ ക്യാമ്പ്‌ തൊളിക്കോട്‌ സ്‌കൂളിലായിരുന്നു. നൂറിലധികം കുടുംബങ്ങളില്‍ നിന്നായി നാനൂറോളം പേരാണ്‌ സ്‌കൂളിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്നത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW