Saturday, September 22, 2018 Last Updated 51 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.42 AM

അമൃതയില്‍ 1325 പേര്‍ ബിരുദധാരികളായി

uploads/news/2018/09/244968/2.jpg

കൊല്ലം: അമൃത സര്‍വകലാശാല അമൃതപുരി കാമ്പസില്‍ നിന്നു 2018-ല്‍ ബിരുദവും ബിദാനന്തരബിരുദവും കരസ്‌ഥമാക്കിയ മാനേജ്‌മെന്റ്‌, ആയുര്‍വേദം, ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌, എന്‍ജിനീയറിങ്‌, ബയോടെക്‌നോളജി തുടങ്ങി വിവിധ പഠന മേഖലകളിലുള്ള 1325 വിദ്യാര്‍ഥികള്‍ക്കായുള്ള ബിരുദം, ബിദാനന്തര ബിരുദം, പി.എച്ച്‌.ഡി ബിരുദാനം അമൃതാനന്ദമയി മഠത്തില്‍ നടന്നു. വിദ്യാര്‍ഥികള്‍ പങ്കെടുത്ത പദയാത്ര അമൃതാനന്ദമയി മഠത്തിനു മുമ്പില്‍ നിന്നാരംഭിച്ച്‌ പ്രോഗ്രാം ഹാളില്‍ എത്തിച്ചേര്‍ന്നതോടെയാണ്‌ വര്‍ണാഭമായ ബിരുദദാന ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌.അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ അമൃതാനന്ദമയിയും പങ്കെടുത്തു. ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ. ശിവന്‍ മുഖ്യാതിഥിയായി. അമൃതാനന്ദമയിയും ഡോ.ശിവനും ചേര്‍ന്നാണ്‌ ബിരുദദാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ചടങ്ങില്‍ അധ്യക്ഷത വഹിച്ചഅമൃതാനന്ദമയി മഠം വൈസ്‌ചെയര്‍മാനുംഅമൃത സര്‍വകലാശാല പ്രസിഡന്റുമായ സ്വാമിഅമൃതസ്വരൂപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത സര്‍വകലാശാല ഡീന്‍ ഡോ. ബിപിന്‍ നായര്‍, അസോസിയേറ്റ്‌ ഡീന്‍ ഡോ. ബാലകൃഷ്‌ണ ശങ്കര്‍, സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.വെങ്കിട്ട്‌ രംഗന്‍, രജിസ്‌ട്രാര്‍ ഡോ.കെ.ശങ്കര്‍, അമൃത ആയുര്‍വേദ മെഡിക്കല്‍ ഡയറക്‌ടര്‍ സ്വാമി ശങ്കരചൈതന്യ, അമൃത സര്‍വകലാശാല റിസര്‍ച്ച്‌ ഡീന്‍ ഡോ. ശാന്തി നായര്‍, അമൃത എഞ്ചിനീയറിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.എസ്‌.എന്‍. ജ്യോതി, അമൃത വയര്‍ലെസ്‌ ആന്‍ഡ്‌ നെറ്റ്‌വര്‍ക്ക്‌സ് ഡയറക്‌ടര്‍ ഡോ. മനീഷ രമേശ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 01 Sep 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW