Saturday, September 22, 2018 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.42 AM

ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തി

uploads/news/2018/09/244967/1.jpg

കൊല്ലം: നഗരത്തില്‍ മുണ്ടയ്‌ക്കല്‍ തുമ്പറയില്‍ റോഡരികിലുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തി.
ബോംബ്‌ എന്നു സംശയിക്കുന്ന നാല്‌ സ്‌ഫോടകവസ്‌തുക്കളാണു കണ്ടെത്തിയത്‌. ഇതില്‍ മൂന്നെണ്ണത്തിന്റെ തിരികള്‍ കത്തിയണഞ്ഞ നിലയിലായിരുന്നു.
മുണ്ടയ്‌ക്കലെ തുമ്പറയിലുള്ള സ്വകാര്യ പ്ലേ സ്‌കൂളിന്‌ എതിര്‍വശത്തെ പഴയ എല്‍.പി.സ്‌കൂള്‍ കെട്ടിടം നിന്നിരുന്ന പുരയിടത്തില്‍ ഇന്നലെ രാവിലെ പതിനൊന്നൊടെ പുരയിടം വൃത്തിയാക്കാന്‍ എത്തിയവരാണ്‌ ചണത്തില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കൊല്ലം ഈസ്‌റ്റ് പോലീസില്‍ വിവരമറിയിച്ചു.
ഈസ്‌റ്റ് എസ്‌.ഐ. പ്രശാന്ത്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘവും ബോംബ്‌ സ്‌ക്വാഡും പോലീസ്‌ നായയും സ്‌ഥലത്തെത്തി പരിശോധന നടത്തി. കുടുതല്‍ പരിശോധനകള്‍ക്കും നിര്‍വീര്യമാക്കുന്നതിനുമായി ബോംബ്‌ സ്‌ക്വാഡ്‌ ഇവ കൊണ്ടുപോയി. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. വെടിക്കെട്ടിനുള്ള അമിട്ടിന്റെ തിരി കത്തിയപ്പോള്‍ മഴ പെയ്‌തതാകാം ഇത്‌ പൊട്ടാതിരിക്കാന്‍ കാരണമായതെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW