Saturday, September 01, 2018 Last Updated 48 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

കണ്ണുര്‍ വിമാനത്താവളം കാലിബ്രേഷന്‍ പരിശോധന പൂര്‍ത്തികരിച്ചു: പരിശോധന റിപ്പോര്‍ട്ട്‌ വ്യോമയന വകുപ്പിന്‌ നല്‍ക്കും

uploads/news/2018/09/244966/1.jpg

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഥാപിച്ച്‌ ഐ എല്‍ എസ്‌ കാലിബ്രോഷന്‍ പരിശോധന വെള്ളിയാഴ്‌ച രാവിലെ 930 മുതല്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ ബി-350 വി ടി - എഫ്‌ ഐ യു വിഭാഗത്തില്‍പ്പെട്ട ഇടത്തരം വിമാനം മട്ടന്നുരിനു ചുറ്റും പറന്ന്‌ കാലിബ്രോഷന്‍ പരിശോധന നടത്തി
ആകാശ വീഥി 6 കിലോമീറ്റര്‍ വ്യാസത്തിലാണ്‌ വിമാനം പറന്നു കൊണ്ടിരുന്നത്‌
മൂന്ന്‌ മണിക്കു റോളം വിമാനത്താവളത്തിനു ചുറ്റും സാവധാനം വട്ടമിട്ടു പറന്ന്‌ വിമാനം വൈകുന്നേരം റണ്‍വേയില്‍ ഇറക്കി പ രിശോധന പൂര്‍ത്തികരിച്ച്‌ ഡല്‍ഹിയിലേക്കു തിരിച്ചു.
പരിശോധ റിപ്പോര്‍ട്ട്‌ അടുത്ത ദിവസം എയര്‍പോര്‍ട്ട്‌ അതോററ്റിക്ക്‌ നല്‍ക്കും.
കാലി ബ്രോഷന്‍ വിമാനം നിയന്ത്രിച്ചത്‌ ക്യാപ്‌റ്റന്‍ സന്ദീപ്‌ കശ്യപ്‌ യാണ്‌ .എയര്‍ പോര്‍ട്ട്‌ ഇന്ത്യ അസിസ്‌റ്റന്റ്‌റ് ജനറല്‍ മാനേജര്‍ ക്യാപ്‌റ്റന്‍ വി എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്‌ ഐ എല്‍ എസ്‌ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്‌
കാലാവസ്‌ഥ അനുകൂലമായതിനാല്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം കണ്ണുര്‍ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്‌ചവൈക്കുന്നേരം 430 യോടെ ഇറക്കിയത്‌ ലൈസന്‍സ്‌ ലഭിക്കാനുള്ള പ്രധാന ടെസ്‌റ്റ് യാണ്‌ വെള്ളിയാഴ്‌ച നടന്നത്‌
ഡല്‍ഹിയില്‍ നിന്ന്‌ ഹൈദരബാദ്‌ വഴിയാണ്‌ വിമാനം കണ്ണുരിലെ മുര്‍ഖന്‍ പറമ്പിലെ റണ്‍വേയില്‍ ഇറക്കിയത്‌
ഡോണിയര്‍ ഇനത്തില്‍പെട്ട ചെറുവിമാനമാണ്‌ ഇവിടെ എത്തിയത്‌.
ഏതു സമയത്തും ഏതു കാലാവസ്‌ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ്‌ ഐഎല്‍എസ്‌. പുണെയിലെ അന്തരീക്ഷ വിജ്‌ഞാന വിഭാഗത്തില്‍ (ഐഎംഡി) നിന്നുള്ള ഉദ്യോഗസ്‌ഥരും വിമാനത്താവളത്തില്‍ എത്തിട്ടുണ്ട്‌ കാലിബ്രേഷന്‍ വിമാനം പറന്നിറങ്ങുമ്പോള്‍ ഇവരുടെ സാന്നിധ്യം ആവശ്യമാണ്‌. കാലാവസ്‌ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അടുത്തയാഴ്‌ചയോടെ വിമാനത്താവളത്തിലെത്തും.
കാറ്റ്‌, മഴ, വെയില്‍, അന്തരീക്ഷ ഊഷ്‌മാവ്‌, ആര്‍ദ്രത തുടങ്ങിയവയെല്ലാം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാവും. ഐഎംഡി ഉദ്യോഗസ്‌ഥരാണ്‌ ഇവ വിമാനത്താവളത്തില്‍ സ്‌ഥാപിക്കുക. കണ്ണൂര്‍ വിമാനത്താവളത്തിനു സെപ്‌റ്റംബര്‍ പകുതിയോടെ അന്തിമ ലൈസന്‍സ്‌ അനുവദിക്കുമെന്ന്‌ വ്യോമയാന സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഇതിനു മുന്നോടിയായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും അനുമതികള്‍ ലഭ്യമാവേണ്ടതുണ്ട്‌. വരുംദിവസങ്ങളിലും വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്തിമ പരിശോധനയ്‌ക്കായി കണ്ണൂരില്‍ എത്തും
ഇതിനും പുറമെ വലിയ യാത്ര വിമാനവും അടുത്ത മാസം കണ്ണുരിലെ റണ്‍വേയില്‍ ഇറങ്ങും.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW