Saturday, September 01, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

പ്രളയദുരന്തം: പ്രശസ്‌ത ഗായകന്‍ ചെന്നൈ പി. ഉണ്ണികൃഷ്‌ണന്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്‌: പ്രശസ്‌ത ഗായകന്‍ ചെന്നൈ പി.ഉണ്ണികൃഷ്‌ണന്‍ ദുതിതബാധിതര്‍ക്ക്‌ വേണ്ടിപാടാന്‍ തളിപ്പറമ്പില്‍. തളിപ്പറമ്പിലെ സംഗീത കൂട്ടായ്‌മയായ പെരുംചെല്ലൂര്‍ സംഗീതസഭയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. വളരെ നേരത്തെ തന്നെ സംഗീതസഭ അദ്ദേഹത്തിന്റെ പരിപാടി ബുക്ക്‌ ചെയ്‌തതായിരുന്നു. എന്നാല്‍ അവിചാരിതമായി കേരളത്തിലുണ്ടായ പ്രളയത്തേതുടര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച്ചയിലെ പരിപാടി സെപ്‌തംബര്‍ രണ്ടിലേക്ക്‌ മാറ്റിവെക്കുകയായിരുന്നു. സംഗീതസഭ സ്‌ഥാപകനായ വിജയ്‌ നീലകണ്‌ഠന്‍ അഭ്യര്‍ത്ഥിച്ചത്‌ പ്രകാരമാണ്‌ കച്ചേരിക്ക്‌ വാങ്ങുന്ന പ്രതിഫലം പൂര്‍ണ്ണമായും പ്രളയദുരിതാശ്വാസത്തിന്‌ നല്‍കാന്‍ അദ്ദേഹം സമ്മതിച്ചത്‌. ഇത്‌ അറിഞ്ഞതോേടെ പക്കമേളക്കാരായ എടപ്പള്ളി അജിത്‌കുമാര്‍, പാലക്കാട്‌ മഹേഷ്‌കുമാര്‍, കണ്ണൂര്‍ സന്തോഷ്‌ എന്നിവരും തങ്ങളുടെ പ്രതിഫലം ഉപേക്ഷിച്ചു. യാത്രക്കൂലി പോലും ഇവര്‍ ഒഴിവാക്കാമെന്ന്‌ അറിയിച്ചുവെങ്കിലും അത്‌ സംഘാടകര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. സ്‌പതംബര്‍ രണ്ടിന്‌ 6.30 മുതല്‍ 9.30 വരെ രാജരാജേശ്വര ക്ഷേത്രത്തിന്‌ സമീപത്തെ നീലകണ്‌ഠയ്ര്‍ യസ്‌മാരക ഹാളിലാണ്‌ കച്ചേരി നടക്കുന്നത്‌. സംഗീതപരിപാടിയിലൂടെ സ്വരൂപിക്കുന്ന തുക കണ്ണൂര്‍ ജില്ലയിലെ ദുരിതബാധിതപ്രദേശത്ത്‌ സംഗീതസഭ തന്നെ നേരിട്ട്‌ ചെലവഴിക്കും. കച്ചേരിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മറ്റ്‌ മേഖലകളില്‍ ഉള്ളവരും തങ്ങളുടെ പ്രതിഫലം ഉപേക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ വിജയ്‌ നീലകണ്‌ഠന്‍, പി.വി.രാജശേഖരന്‍, ഡോ.കെ.വി.വല്‍സലന്‍, വിനോദ്‌ അരിയേരി അറിയിച്ചു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW