Monday, November 19, 2018 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

റോഡ്‌ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തണം

കണ്ണൂര്‍: തലശ്ശേരി ദേശീയപാതയില്‍ കാല്‍ടെക്‌സ് മുതല്‍ ചാല വരെയുള്ള ഭാഗത്തെ റോഡിലെ കുണ്ടും കുഴിയും അടിയന്തിരമായി ടാര്‍ ചെയ്‌ത് അടയ്‌ക്കണമെന്ന്‌ ശ്രീമതി ടീച്ചര്‍ എം പി ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ക്കും എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ക്കും എം പി കത്ത്‌ നല്‍കി.
കണ്ണൂര്‍ കോഴിക്കോട്‌ പ്രധാനപാതയായ ദേശീയ പാത 66 ല്‍ കണ്ണൂര്‍ കാല്‍ടെക്‌സ് ജംഗ്‌ഷന്‍ മുതല്‍ ചാല വരെയുള്ള ഭാഗം വാഹനഗതാഗതം അതീവ ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണ്‌. ഭൂരിഭാഗം സ്‌ഥലത്തും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്‌ കാരണം ട്രാഫിക്‌ ബ്ലോക്കുകള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്‌ഥരും ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന്‌ യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന പ്രസ്‌തുത റോഡിലെ തകര്‍ച്ച കാരണം ബ്ലോക്ക്‌ പതിന്മടങ്ങായി വര്‍ദ്ധിച്ചു. കൂടാതെ നിത്യേനയെന്നോണം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു. റോഡിലെ കുണ്ടും കുഴിയും അടച്ചുകഴിഞ്ഞാല്‍ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന്‌ ഏറെ ശമനമുണ്ടാക്കാന്‍ സാധിക്കും. എത്രയും പെട്ടെന്ന്‌ കുഴികള്‍ അടച്ച്‌ ടാറിംഗ്‌ നടത്തി റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന്‌ എം പി ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ക്കും എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ക്കും നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW