Friday, November 16, 2018 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

മഴ ശമിച്ചു സര്‍വ്വനാശം വിതച്ച മഴക്കെടുതിക്ക്‌ ശമനമില്ല

ഇരിട്ടി: നാശം വിതച്ച്‌ തോരാതെ പെയ്‌ത പേമാരി ഒഴിഞ്ഞു പോയെങ്കിലും കീഴൂരിലെ ഇരുപത്തി അഞ്ചോളം കുടുംബങ്ങളുടെ ആശങ്ക ഒഴിയുന്നില്ല.
കീഴൂര്‍ പ്രിയദര്‍ശിനി റോഡിലെ ചെക്കിക്കുന്നിന്‌ താഴെ താമസിക്കുന്ന ഇരുപത്തി അഞ്ചോളം വരുന്ന കുടുംബങ്ങളാണ്‌ വിണ്ടുകീറി നില്‍ക്കുന്ന കുന്ന്‌ ഏതു നിമിഷവും ഇടിഞ്ഞുവീഴാമെന്ന നിലയില്‍ ആശങ്കയില്‍ ജീവന്‍ മുറുകെ പിടിച്ച്‌ കഴിയുന്നത്‌. അതിനിടെ മണ്ണിടിഞ്ഞ്‌ അപകടവസ്‌ഥയിലായ വീട്ടിലെ മണ്ണ്‌ ജെസിബി ഉപയോഗിച്ച്‌ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.
കഴിഞ്ഞ ഏതാനും ആഴ്‌ചകളില്‍ പെയ്‌ത കനത്ത മഴയെത്തുടര്‍ന്ന്‌ ചെക്കിക്കുന്ന്‌ രണ്ട്‌ ഏക്രയിലധികം വരുന്ന പ്രദേശത്തെ ഭൂമി വിണ്ടുകീറി ഇടിഞ്ഞു താണ്‌ നില്‍ക്കുകയാണ്‌. പല സ്‌ഥലങ്ങളും ഒരാള്‍പൊക്കത്തില്‍ കുന്ന്‌ ഇടിഞ്ഞുതാണ്‌ വിണ്ടുകീറി നില്‍ക്കുന്നുണ്ട്‌. ഇവിടെയുള്ള പത്തോളം റബര്‍ മരങ്ങള്‍ കുന്ന്‌ ഇടിയുന്നതിനൊപ്പം കടപുഴകി വീണു കിടക്കുന്നു. കൂറ്റന്‍ പാറക്കല്ലുകളും ഇളകി നില്‍ക്കുകയാണ്‌.
കക്കറ രാജന്‍, കാപ്പി മുസ്‌തഫ എന്നിവരുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഭൂമി. കുന്നിനോട്‌ ചേര്‍ന്നുകിടക്കുന്ന തറാല്‍ അസ്‌മയുടെ വീട്‌ ഒരാഴ്‌ച മുന്‍പ്‌ മണ്ണിടിഞ്ഞുവീണ്‌ അപകടാവസ്‌ഥയിലാണ്‌. ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ പണികഴിപ്പിച്ച വീട്‌ അപകടാവസ്‌ഥയിലായതിനെത്തുടര്‍ന്ന്‌ അസ്‌മയേയും കുടുംബത്തെയും ഇവിടെ നിന്നും മാറ്റി. . മഴ മാറിനികള്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഇവിടെ തുടരുന്നുണ്ടെങ്കിലും ഇവരും മേഖലയിലെ കുടുംബങ്ങളും ആശങ്കയിലാണ്‌. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കനത്ത മഴ പെയ്യുകയാണെങ്കില്‍ വന്‍ അപകടം മേഖലയില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ്‌ നിഗമനം. എത്രയും പെട്ടെന്ന്‌ ജിയോളജി വകുപ്പധികൃതര്‍ ഇവിടം സന്ദര്‍ശിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW