അടിമാലി:ഒരു കുടുംബത്തിലെ അഞ്ചുജീവനുകള്‍ കവര്‍ന്നെടുത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് ജീവിതത്തിലേക്കു മടങ്ങിയ വയോധികനായ ഹസന്‍കുട്ടിക്കും ബന്ധുവായ െസെനുദ്ദീനും ഇപ്പോഴും ആശുപത്രിയില്‍.
23 ദിവസം പിന്നിട്ടശേഷവും മരുന്നു വാങ്ങാനുള്ള പണംപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് അടിമാലിക്കു സമീപം കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ പുതിയകുന്നേല്‍ ഫാത്തിമ (60), മകന് പി.എച്ച്. മുജീബ് (38), ഭാര്യ ഷെമീന (32), മക്കളായ ദിയ ഫാത്തിമ (7) നിയ (5) എന്നിവരെയാണ് വിധി കവര്‍ന്നെടുത്തത്.
ഫാത്തിമയുടെ ഭര്‍ത്താവ് എഴുപതുകാരനായ ഹസന്‍കുട്ടി ഇപ്പോഴും താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന് വാര്‍ഡില്‍ കഴിയുകയാണ്. മരണമടഞ്ഞ ഷെമീനയുടെ പിതൃസഹോദരന് കൊല്ലം പോരുവഴി പുതിയവിളതെക്കേതില് എ. െസെനുദ്ദീന് (52) ഇപ്പോഴും ആലുവ രാജഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ടുമണിക്കൂറിലധികം കഴുത്തൊപ്പം മണ്ണിനടിയില്‍ മരണത്തോടു മല്ലടിച്ച ഹസന്‍കുട്ടി സമചിത്തത വീണ്ടെടുത്തു വരികയാണ്. പുലര്‍ച്ചെ മൂന്നോടെ ഇവരുടെ വീടിനു മുകള്‍ഭാഗത്തായുള്ള ഷിജുവിന്റെ മുറ്റം മുതല്‍ ഇടിഞ്ഞു സമീപത്തെ റോഡിലെ കൂറ്റന്‍ കോണ്‍ക്രീറ്റ് അടക്കം ഉരുള്‍പൊട്ടി വീടിനു മുകളിലേക്കു പതിച്ചതിനെത്തുടര്‍ന്ന് ഇടതു കാലിനു ഗുരുതരമായി പരുക്കേറ്റ് ചെളിയില്‍ പുതഞ്ഞുകിടന്ന ഇദ്ദേഹത്തെ അഞ്ചുമണിക്കു ശേഷമാണു പുറത്തെടുത്തത്.
കനത്തമഴയില്‍ ദേശീയപാതയുടെ ഇരുഭാഗങ്ങളിലും മലയിടിഞ്ഞ് ഒറ്റപ്പെട്ട നിലയിലായിരുന്ന ഇവിടെ വെളിച്ചമോ വാഹന സൗകര്യമോ ഉണ്ടായിരുന്നില്ല. മൊെബെല്‍ വെളിച്ചത്തില്‍ കനത്തമഴയില്‍ പരതിയെങ്കിലും സഹോദരന്റെ നേര്‍ത്ത ശബ്ദം മാത്രമാണ് കേള്‍ക്കാനായതെന്നു പറയുമ്പോള്‍ സഹോദരി െസെനബ വിതുമ്പുകയാണ്.
വെളിച്ചമോ വാഹനസൗകര്യമോ ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെയും ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമായിരുന്നെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോഴും സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയ കാട്ടുവിളയില്‍ സുധീറിനു വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. മൂത്ത സഹോദരി ഐഷയുടെ മകനാണു സുധീര്‍. പിന്നാലെയെത്തിയ സുധീറിന്റെ സഹോദരന് സുല്‍ഫി, പുതിയകുന്നേല്‍ ഷാനവാസ് തുടങ്ങിയവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റിരുന്നു. ഹസന്‍കുട്ടിയുടെ കാലിനു കഴിഞ്ഞ 22-നാണു ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്. നിരവധി നേതാക്കളും ഉദ്യോഗസ്ഥരടക്കമുള്ളവരും സന്ദര്‍ശിച്ചെങ്കിലും ഇതുവരെ യാതൊരു സാമ്പത്തിക സഹായവും എത്തിച്ചിട്ടില്ല. വിലകൂടിയ മരുന്നുകള്‍ അടക്കം സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങേണ്ട സാഹചര്യമാണ് സര്‍വസ്വവും നഷ്ടപ്പെട്ട ഇദ്ദേഹത്തിന്.
കിടന്നുറങ്ങിയിരുന്ന കട്ടിലടക്കം അമ്പതടിയോളം തെറിച്ച് ദേശീയപാതയില്‍ വീണനിലയില്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്ത െസെനുദ്ദീന്റെ പതിനൊന്നു വാരിയെല്ലുകള്‍ ഒടിഞ്ഞു. നട്ടെല്ലിനൊഴികെ ഒട്ടുമിക്ക അവയവങ്ങള്‍ക്കും തന്നെ ഗുരുതരമായി പരുക്കേറ്റിരുന്നു.
മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിയുള്‍പ്പടെ വിവിധ ശസ്ത്രക്രിയയെല്ലാം നടത്തി 19 ദിവസത്തിനു ശേഷമാണ് ഇദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നും മുറിയിലേക്കു മാറ്റിയത്. ഇതിനോടകം ലക്ഷങ്ങളാണു ചികിത്സയ്ക്കു ചെലവായത്. ഗള്‍ഫില്‍ ജോലിക്കുപോയെങ്കിലും മടങ്ങേണ്ടി വന്ന ഇദ്ദേഹത്തിന് മൂന്നു മക്കളും ഭാര്യയുമാണ് കൊല്ലത്തെ വീട്ടിലുള്ളത്.
ബന്ധുവിന്റെ ഹോണ്ടസിറ്റി കാറുമായാണ് തലേന്നു രാത്രി എേട്ടാടെ ഷെമീനയെയും മക്കളെയും കാണാന്‍ അടിമാലിയിലെത്തിയത്. കനത്ത മഴമൂലം പുലര്‍ച്ചെ മടങ്ങാനിരിക്കെയാണ് ഇദ്ദേഹത്തെ വിധി വേട്ടയാടിയത്.
െസെനുദ്ദീന് കൊണ്ടുവന്ന ഹോണ്ടസിറ്റി കാര്‍, ഹസന്‍കുട്ടിയുടെ മഹീന്ദ്ര വെറീറ്റോ കാര്‍ ഉള്‍പ്പടെ നാലു മോട്ടോര്‍ െസെക്കിളുകളും ഓട്ടോറിക്ഷയും ഉരുള്‍പൊട്ടലില്‍ നശിച്ചു.
വിവിധ വ്യാപാരങ്ങള്‍ക്കു ബ്രോക്കറായി ജീവിതം തള്ളിനീക്കിയിരുന്ന ഹസന്‍കുട്ടിയുടെ നാലു കിടപ്പുമുറികളും അടുക്കളയും ഹാളും രണ്ടു കുഴല്‍ക്കിണര്‍ അടക്കമുള്ള സൗകര്യങ്ങളെല്ലാം തന്നെ കല്ലിന്മേല് കല്ല് ശേഷിക്കാതെ മണ്കൂനമാത്രമാണ് ഇന്നവിടെ കാണാനുള്ളത്.