Saturday, November 17, 2018 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

ദുരിതബാധിതര്‍ക്ക്‌ 25 വീടുകള്‍ നിര്‍മിച്ചു നല്‍കും

uploads/news/2018/09/244959/3.jpg

തൊടുപുഴ: ഇടുക്കിയില്‍ പ്രളയദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക്‌ 25 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഒന്നേകാല്‍ ഏക്കര്‍ സ്‌ഥലം നല്‍കാന്‍ തയാറായി സന്നദ്ധ സംഘടനയായ എച്ച്‌.ആര്‍.ഡി.എസ്‌. സെക്രട്ടറി അജി കൃഷ്‌ണന്‍.
കട്ടപ്പന അണക്കരയിലെ തന്റെ അഞ്ചര ഏക്കര്‍ വസ്‌തുവില്‍നിന്ന്‌ ഒന്നേകാല്‍ ഏക്കര്‍ സ്‌ഥലം നല്‍കാനുള്ള സന്നദ്ധതയാണ്‌ ഇദ്ദേഹം മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ അറിയിച്ചത്‌. ഈ സ്‌ഥലത്ത്‌ സംഘടന 25 വീടുകള്‍ നിര്‍മിച്ചു നല്‍കും. 480 സ്‌ക്വയര്‍ ഫീറ്റില്‍ പ്രീ ഫാബ്രിക്കേറ്റഡ്‌ വീടുകളാണു നിര്‍മിക്കുക. വയനാട്ടില്‍ സദ്‌ഗൃഹ എന്ന പേരില്‍ ആദിവാസികള്‍ക്ക്‌ സംഘടന സൗജന്യമായി വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്‌. അവിടെ നിലവില്‍ 161 വീടുകളുടെ പണി പുരോഗമിക്കുകയാണ്‌.
പൂര്‍ത്തിയായ 30 വീടുകള്‍ െകെമാറി. ഇക്കാര്യം അറിഞ്ഞ മന്ത്രി എം.എം. മണി ദുരിതബാധിതരെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ടതു പ്രകാരമാണ്‌ ഇടുക്കിയില്‍ ഈ സംരംഭത്തിന്‌ മുന്നിട്ടിറങ്ങിയതെന്ന്‌ അജി കൃഷ്‌ണന്‍ പറഞ്ഞു.
മന്ത്രി എം.എം. മണി, എച്ച്‌.ആര്‍.ഡി.എസ്‌. ഇന്ത്യ ഡയറക്‌ടര്‍ സി.വി. വിവേകാനന്ദന്‍, ട്രൈബല്‍ അഫയേഴ്‌സ്‌ അെഡെ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ചിറ്റാര്‍ പ്രസന്നന്‍, ഫിനാന്‍ഷ്യല്‍ അെഡെ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ എ.എം. നസീര്‍, ചീഫ്‌ പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്റര്‍ ജോയി മാത്യു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW