Thursday, September 20, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

നാട്ടുകാര്‍ക്ക്‌ ഭീഷണിയായി പടുതാക്കുളം

uploads/news/2018/09/244958/2.jpg

രാജകുമാരി: ഭൂമി പിളര്‍ന്ന്‌ അപകടാവസ്‌ഥയിലായ ശാന്തമ്പാറ പത്തേക്കര്‍ ഭാഗത്ത്‌ വമ്പന്‍ പടുതാക്കുളം നാട്ടുകാര്‍ക്കു ഭീഷണിയാവുന്നു. മൂന്നാഴ്‌ച മുമ്പുണ്ടായ കാലവര്‍ഷത്തിലാണു പത്തേക്കറില്‍ പലയിടത്തായി ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഭൂമി വിണ്ടുകീറിയത്‌. ശാന്തമ്പാറ സിഐ, എസ്‌. ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തിയ പോലീസ്‌ സംഘം അര്‍ധരാത്രി തന്നെ ഇരുപതോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നു.
തുടര്‍ന്ന്‌ റവന്യൂവകുപ്പിലെയും ജിയോളജി വിഭാഗത്തിലെയും ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തുകയും ഭൂമി വിണ്ടുകീറിയതിന്റെ മുകള്‍ ഭാഗത്തുള്ള വമ്പന്‍ പടുതാക്കുളത്തിലെ വെള്ളം വറ്റിച്ചുകളയണമെന്ന്‌ ഉടമസ്‌ഥരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ മഴ ശമിച്ചതോടെ പകുതി വറ്റിച്ച പടുതാക്കുളം ഉപേക്ഷിച്ച അവസ്‌ഥയിലായി. ലക്ഷക്കണക്കിനു ലിറ്റര്‍ ജലമുള്‍ക്കൊള്ളുന്ന പടുതാക്കുളം അപകടത്തിലായാല്‍ താഴെ ഭാഗത്തെ നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്‌ടമുണ്ടാവും.
തുലാമഴ ശക്‌തമായാല്‍ വിണ്ടുകീറിയ സ്‌ഥലങ്ങളില്‍ വെള്ളമിറങ്ങുമെന്നും പടുതാക്കുളം തകരുമെന്നും നാട്ടുകാര്‍ക്ക്‌ ആശങ്കയുണ്ട്‌. തങ്ങളുടെ തലയ്‌ക്കുമുകളില്‍ ഭീഷണിയുയര്‍ത്തുന്ന പടുതാക്കുളത്തെ പഞ്ചായത്തും റവന്യൂ ഉദ്യോഗസ്‌ഥരും തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW