Saturday, June 22, 2019 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

പ്രളയത്തിന്റെ മറവില്‍ സി.പി.എം. കീശവീര്‍പ്പിക്കുന്നത്‌ നിര്‍ത്തണം: ഡീന്‍

തൊടുപുഴ: പ്രളയമായാലും ഭൂകമ്പമായാലും കീശ വീര്‍പ്പിക്കുന്ന പരിപാടി സി.പി.എം. നിര്‍ത്തണമെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌.
ഉദാരമതികള്‍ നല്‍കിയ ദുരിതാശ്വാസ പായ്‌ക്കറ്റുകള്‍ പാര്‍ട്ടി ഓഫീസില്‍ ശേഖരിച്ചു വീണ്ടും പായ്‌ക്ക്‌ ചെയ്‌ത്‌ നല്‍കുന്ന ഔചിത്യം മനസിലാകുന്നില്ല. ഇതിന്റെ ബാക്കി പത്രമാണ്‌ അരലക്ഷം പിരിവ്‌ കൊടുക്കാത്തതിനാല്‍ തൊമ്മന്‍കുത്തിലെ റിസോര്‍ട്ട്‌ തകര്‍ത്തതെന്നും അദേഹം പറഞ്ഞു.തൊമ്മന്‍കുത്തിലെ പിരിവിന്റെ പേരില്‍ റിസോര്‍ട്ട്‌ തകര്‍ത്ത ഡി.വൈ.എഫ്‌.ഐ. നടപടിയില്‍ പ്രതിക്ഷേധിച്ച്‌ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ വാഹന ജാഥ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുര്‍ബല വകുപ്പുകള്‍ ഇട്ട്‌ കേസ്‌ എടുത്തിരിക്കുന്ന പോലീസിന്റെ കണ്‍മുന്നിലൂടെ പ്രതികള്‍ വിഹരിക്കുന്നത്‌ സാക്ഷര കേരളം കാണുന്നുണ്ടെന്നും അദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ സിബി കുഴിക്കാട്ട്‌ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌. കണ്‍വീനര്‍ ജോണ്‍ നെടിയപാല, ഡി.സി.സി അംഗം മനോജ്‌ കോക്കാട്ട്‌, ബേബി തോമസ്‌, എ.എന്‍. ദിലീപ്‌കുമാര്‍, സാബു എബ്രാഹം, ടി.കെ. നാസര്‍, ടോമി മാത്യു, അനില്‍, സിജി വാഴയില്‍, ആന്‍സി സിറിയക്‌, റ്റി.വി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ നെയ്യശേരി, കോട്ടക്കവല, മുളപ്പുറം തുടങ്ങിയ സ്‌ഥലങ്ങളില്‍ രാഷ്ര്‌ടീയ വിശദീകരണ യോഗത്തിനു ശേഷം തൊമ്മന്‍കുത്തില്‍ പര്യവസാനിച്ചു.
സമാപന സമ്മേളനം കെ.പി.സി.സി. എക്‌സിക്യൂട്ടിവ്‌ മെമ്പര്‍ റോയി കെ. പൗലോസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW