തൊടുപുഴ: റബര്‍ കര്‍ഷകര്‍ക്കും പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാരം നല്‍കണമെന്നു തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് ആവശ്യപ്പെട്ടു. പ്രളയത്തില്‍ നശിച്ച കൃഷികളില്‍ റബര്‍ കൃഷിയെയും ഉള്‍പ്പെടുത്തണമെന്നു തൊടുപുഴ ഫാര്‍മേഴ്സ് ക്ലബിന്റെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വേനലില്‍ ടാപ്പിങ് നിറുത്തിയ റബര്‍ ഓണം കഴിഞ്ഞിട്ടും തോരാ മഴ മൂലം ടാപ്പിങ് നടത്താനാകാത്ത അവസ്ഥയാണ്.
മറ്റു കൃഷികള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. ഈ വര്‍ഷം ഒരു ടാപ്പിങ് പോലും ലഭിക്കാത്തതിനാല്‍ മറ്റു പണികള്‍ക്ക് പോകാത്ത ടാപ്പിങ് തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് സൗജന്യ റേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തണം.
റബര്‍ കര്‍ഷകരുടെ ലോണുകള്‍ക്ക് ഈ വര്‍ഷം മൊറൊട്ടോറിയം പ്രഖ്യാപിക്കണം. സര്‍ക്കാരും റബര്‍ ബോര്‍ഡും അടിയന്തിരമായി റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു യോഗം അഭ്യര്‍ഥിച്ചു. റബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന റബര്‍ പ്ര?ഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം 150 രൂപയില്‍ നിന്നും 200 രൂപയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, റബര്‍ ബോര്‍ഡിനും നിവേദനവും നല്കി.