Thursday, November 15, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.41 AM

ഒളമറ്റം കമ്പിപ്പാലം സഞ്ചാരയോഗ്യമാക്കണമെന്ന്‌

ഇടവെട്ടി: ഗ്രാമപഞ്ചായത്തിന്റെയും തൊടുപുഴ മുന്‍സിപ്പാലിറ്റിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെക്കുംഭാഗം ഒളമറ്റം കമ്പിപ്പാലം സഞ്ചാരയോഗ്യമാക്കണമെന്നു കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മഴക്കെടുതിയില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണു കമ്പിപ്പാലം. അതിനാല്‍ പഞ്ചായത്തിലെ 7,8,9,10.വാര്‍ഡുകളിലെ മുഴുവന്‍ ജനങ്ങളും വിദ്യാര്‍ഥികളും എറെ ബുദ്ധിമുട്ടിലാണ്‌. പാലം പുനര്‍ നിര്‍മിക്കുന്നത്‌ വരെ തൊടുപുഴ-കാഞ്ഞിരമറ്റം വഴി ആനക്കയത്തിന്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസ്‌ തുടങ്ങണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എ.കെ. സുഭാഷ്‌ കുമാറിന്റെ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്‌. ചന്ദ്രശേഖരപിള്ള, മുന്‍ മണ്ഡലം പ്രസിഡന്റ്‌ പി.കെ രാഘവന്‍ പട്ടിയാര്‍മറ്റം, എം.യു. തോമസ്‌ മനയത്തുമാരിയില്‍, സുബിന്‍ കുര്യാച്ചന്‍ കോടമുള്ളില്‍, പോള്‍സണ്‍ മാത്യു തൊട്ടുപുറം, ജോഷി മുണ്ടക്കല്‍, ജോമോന്‍ തെക്കുഭാഗം , സാബു ശങ്കര പിള്ള, മൈക്കിള്‍ പി.എ. പുരയിടത്തില്‍, എം.പി. അഷ്‌റഫ്‌ മരുതുങ്കല്‍ സുമതി പ്രഭാകരന്‍, സുനി സാബു, പത്മാവതി രഘുനാഥ്‌, ഗിരീഷ്‌ എന്‍.കെ. നിരക്കുഴിയില്‍, സിനാജ്‌ കെ.എസ്‌. കരകുന്നേല്‍, അസ്സിസ്‌ പാലമൂട്ടില്‍, അനീഷ്‌ തൊട്ടുപുറം പോള്‍ അമ്പാട്ട്‌, റഷീദ്‌ തെക്കനാല്‍, ബെന്നി ചാവാട്ട്‌, ലിജു നേടുംകല്ലേല്‍, അനില്‍ നാരായണന്‍ തുരുത്തേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 01 Sep 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW